കണ്ണൂർ: സംസ്ഥാന സർക്കാരിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളെ ഉൾപ്പെടുത്തി സംസ്ഥാന ഓഡിറ്റ് വകുപ്പിനെ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് കേരള സ്റ്റേറ്റ് ഓഡിറ്റ് അസോസിയേഷൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ടി.ഒ. മോഹനൻ എം.എൽ.എ. സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.വി. സുരേഷ് ബാബു അധ്യക്ഷനായി. കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സുരേഷ് ബാബു എളയാവൂർ മുഖ്യാതിഥിയായി. കെ.പി.സി.സി. അംഗം വി.പി. അബ്ദുൾറഷീദ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി പ്രിൻസ് ജോസഫ്, എം. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ: കെ.വി. സുരേഷ് ബാബു (പ്രസി.), പ്രിൻസ് അബ്രഹാം (സെക്ര.).
Content Highlights: Kerala State Audit Association district conference demands strengthening the State Audit Department by including various government institutions.
Published: 28 Nov 2026, 09:36 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented