
കടമക്കുടി: കടമക്കുടി ചരിയംതുരുത്ത് ശാലു അമ്പാട്ട് റോഡിന്റെ ഉദ്ഘാടനവും ഒന്നാം വാർഡ് കട്ടത്രക്കാവ് ക്ഷേത്രപരിസരത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ സ്വിച്ച് ഓൺ കർമവും നടത്തി. ഹൈബി ഈഡൻ എം.പി.യുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് പ്രവൃത്തികൾ പൂർത്തീകരിച്ചത്.
ഹൈബി ഈഡൻ എം.പി. ഉദ്ഘാടനം ചെയ്തു. കടമക്കുടി പഞ്ചായത്ത് പ്രസിഡന്റ് എം.എസ്. ആന്റണി അധ്യക്ഷത വഹിച്ചു. ടോണി ചമ്മണി എം.എൽ.എ. മുഖ്യാതിഥിയായിരുന്നു.
പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ അശോക് കുമാർ, ദിലീപ് കോമളൻ, സിജി മാർഗ്രറ്റ്, ബ്ലോക്ക് പഞ്ചായത്തംഗം കെ.എ. മണികണ്ഠൻ, പഞ്ചായത്തംഗങ്ങൾ തുടങ്ങിയവർ പ്രസംഗിച്ചു.
Content Highlights: MP Hibi Eden inaugurated the newly constructed road and a high-mast light funded through his local development funds in Kadamakkudy panchayat.
Published: 28 Nov 2026, 09:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented