കണ്ണൂർ: പൊതുമേഖല ബാങ്കുകളിലെ അപ്രൈസർമാരെ പി.എഫിൽ ഉൾപ്പെടുത്തണമെന്ന് കേരള ഗ്രാമീൺ ബാങ്ക് അപ്രൈസേഴ്‌സ് യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് എം. സുരേന്ദ്രൻ ഉദ്ഘാടനംചെയ്തു. കെ.പി. രാജേഷ് അധ്യക്ഷനായി. എം. നിഖിൽ, കെ.ബി. മുഹമ്മദ് ഫിറോസ്, റിൻസി പടിക്കൽ, വി.ടി. പ്രശോഭിതൻ, ഗോപി നീലേശ്വരം, കെ.വി. രാജേഷ്, ജില്ലാ സെക്രട്ടറി കെ.കെ. കൃഷ്ണൻ, വി.വി. ഉമേഷ് എന്നിവർ സംസാരിച്ചു. വിരമിച്ച അപ്രൈസർമാരെ സംസ്ഥാന ആക്ടിങ് സെക്രട്ടറി സി.എസ്. ശരവണൻ ആദരിച്ചു. ഭാരവാഹികൾ: കെ.പി. രാജേഷ് (പ്രസി.), കെ.കെ. കൃഷ്ണൻ (സെക്ര.), വി.വി. ഉമേഷ് (ഖജാ.).

To advertise here,