പെരിങ്ങോം: കെ.ടി. ജയകൃഷ്ണൻ മാസ്റ്ററുടെ ബലിദാന ദിനത്തോടനുബന്ധിച്ച് ചൊവ്വാഴ്ച പെരിങ്ങോം മണ്ഡലം യുവമോർച്ച കമ്മിറ്റി അനുസ്മരണ റാലിയും പൊതുസമ്മേളനവും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.ചൊവ്വാഴ്ച
നാലിന് പെരിങ്ങോം കോളേജ് പരിസരത്തുനിന്ന് ആരംഭിക്കുന്ന അനുസ്മരണ റാലി പെരിങ്ങോം ടൗണിൽ സമാപിക്കും. പൊതുസമ്മേളനം ബി.ജെ.പി വക്താവ്. പി. പദ്‌മനാഭൻ ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച നാലിന് അരവഞ്ചാലിൽ നിന്ന് ബൈക് റാലി നടത്തും. റാലി അരവഞ്ചാൽ ടൗണിൽ ബി.ജെ.പി. സംസ്ഥാന സമിതിയംഗം സി. നാരായണൻ ഉദ്ഘാടനം ചെയ്യും. റാലി ചെറുപുഴ ടൗണിൽ സമാപിക്കും. പത്രസമ്മേളനത്തിൽ ബി.ജെ.പി. നേതാക്കളായ ഗംഗാധരൻ കാളീശ്വരം, ടി.വി. സ്വരാജ്, കെ.ബി. അഭിജിത്ത്, വി.ആർ. സുനിൽകുമാർ, ടി.വി. ദാമോദരൻ എന്നിവർ സംബന്ധിച്ചു.
Content Highlights: Yuva Morcha will observe KT Jayakrishnan Master commemoration day with a rally and public meeting in Peringome on Tuesday.
Published: 28 Nov 2026, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented