തലശ്ശേരി: കോടിയേരി ബാലകൃഷ്‌ണൻ സ്‌മാരക ദൃശ്യമാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. തലശ്ശേരി പ്രസ്‌ഫോറവും പത്രാധിപർ ഇ.കെ. നായനാർ സ്‌മാരക ലൈബ്രറിയും തലശ്ശേരി ടൗൺ സർവീസ് സഹകരണ ബാങ്കുമാണ് പുരസ്‌കാരം ഏർപ്പെടുത്തിയത്. 2025 ഡിസംബർ ഒന്നുമുതൽ 2026 നവംബർ ഒന്നുവരെ സംപ്രേഷണം ചെയ്‌ത വാർത്തകളാണ് പരിഗണിക്കുക. 10,001 രൂപയും പ്രശസ്‌തിപത്രവും റബ്‌കോ രൂപകൽപന ചെയ്‌ത ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ 15-നകം സെക്രട്ടറി, തലശ്ശേരി പ്രസ്‌ഫോറം, ജൂബിലി ഷോപ്പിങ് കോംപ്ലക്‌സ്, തലശ്ശേരി എന്ന വിലാസത്തിൽ ലഭിക്കണം. പത്രസമ്മേളനത്തിൽ ബാങ്ക് പ്രസിഡന്റ് കെ. വിനോദ്, നവാസ് മേത്തർ, പി. ദിനേശൻ, എൻ. സിറാജുദ്ദീൻ, എൻ. ബിജു എന്നിവർ പങ്കെടുത്തു.
Content Highlights: Applications are invited for the Kodiyeri Balakrishnan Memorial Visual Media Award instituted by the Thalassery Press Forum.
Published: 28 Nov 2026, 09:33 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented