ഉളിക്കൽ : വിജയദശമി ദിനത്തിൽ ആദ്യക്ഷരം കുറിച്ച കുരുന്നുകൾക്ക് മാതൃഭൂമി അക്ഷരകാർഡ് വിതരണം ചെയ്തു.

To advertise here,

ജ്യോതിഷപണ്ഡിതൻ വയത്തൂരിലെ കെ.വി.ഗോവിന്ദക്കുറുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.

അക്ഷരകാർഡ് ട്രസ്റ്റി ബോർഡ് ചെയർമാൻ കെ.വി.ഷാജിയിൽനിന്ന്‌ ക്ഷേത്രം മേൽശാന്തി കീഴ്‌പാട്ടില്ലത്ത് രതീഷ് നമ്പൂതിരി ഏറ്റുവാങ്ങി.

ട്രസ്റ്റി ബോർഡംഗം ബി.ദിവാകരൻ, പി.കെ.ജയൻ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പൊയ്യൂർക്കരി അർജുനൻകോട്ട മഹാദേവ ക്ഷേത്രം, മണ്ഡപപ്പറമ്പ് ഗണപതി ക്ഷേത്രം, മണ്ഡപപ്പറമ്പ് മൂലോത്തുംകുന്ന് ക്ഷേത്രം, നുച്യാട് ചുഴലിഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും അക്ഷരകാർഡ് വിതരണം ചെയ്തു.