പാട്യം : പത്തായക്കുന്ന്-വേറ്റുമ്മൽ റോഡ് പല ഭാഗത്തും പൊട്ടിപ്പൊളിഞ്ഞ് കുഴിയായതിനാൽ ഇതുവഴിയുള്ള യാത്ര ദുഷ്കരമാകുന്നു. തലശ്ശേരി- വള്ള്യായി റൂട്ടിൽ രണ്ട് ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. പത്തായക്കുന്ന് പടിഞ്ഞാറെ വയൽ ചിത്തിര സ്റ്റോറിനടുത്ത് റോഡിൽ വലിയ കുഴി രൂപപ്പെട്ടത്.

To advertise here,

ഈ ഭാഗത്ത് വെള്ളമൊഴുകിപ്പോകാൻ മതിയായ ഓവുചാൽ സംവിധാനമില്ലാത്തതിനാൽ മഴ പെയ്യുമ്പോൾ വെള്ളം റോഡിലേക്ക് കയറി ഒഴുകുന്ന നിലയിലാണുള്ളത്. ഇത്കാരണം റോഡ് ടാർ ചെയ്ത് ഏറെക്കാലം കഴിയും മുൻപ് തകർന്ന് കുഴിയാവും. വലിയ കുഴിയിൽ വെള്ളം കെട്ടിനിൽക്കുന്നതിനാൽ വാഹനങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് ഇതുവഴി കടന്നുപോകുന്നത്. ഇരുചക്ര വാഹനങ്ങൾക്കാണ് ഏറെ ഭീഷണി. കാൽനടയാത്രക്കാർക്ക് ചെളിവെള്ളത്തിലൂടെ നടക്കേണ്ട അവസ്ഥയാണ്. വാഹനങ്ങൾ വരുമ്പോൾ ചെളി തെറിക്കാതെ മാറി നില്ക്കാനും ഇടമില്ല.

കിഴക്കേ കതിരൂർ പ്രഭാകരൻ പീടികയ്ക്ക് സമീപവും മനോഹരൻ പീടികയ്ക്ക് സമീപവും റോഡ് തകർന്ന് മഴ പെയ്യുമ്പോൾ വെള്ളം കെട്ടി നില്ക്കുന്ന അവസ്ഥയാണ്.

പത്തായക്കുന്ന് ബസാർ കേന്ദ്രീകരിച്ച് 25-ഓളം ഓട്ടോറിക്ഷകൾ സർവീസ് നടത്തുന്നുണ്ട്. ഇതിന് പുറമേ ഗുഡ്സ് ഓട്ടോകളുമുണ്ട്. റോഡ് പൊട്ടിപ്പൊളിഞ്ഞ് കുഴിയായിരിക്കുന്നതിനാൽ ഇതുവഴി വളരെ ബുദ്ധിമുട്ടിയാണ് സർവ്വീസ് നടത്തുന്നതെന്ന് ഓട്ടോ ഡ്രൈവർമാർ പരാതിപ്പെടുന്നു. ഉടൻ റോഡ് നന്നാക്കി സഞ്ചാര യോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.