കണ്ണൂർ : വയോജനങ്ങൾ അനുഭവസമ്പത്തിന്റെ നിറകുടമാണെന്ന് കണ്ണൂർ രൂപത ബിഷപ്പ് ഡോ. അലക്‌സ് വടക്കുംതല പറഞ്ഞു. ലോക വയോജന ദിനാചരണത്തിന്റെ ഭാഗമായി കേരള ലാറ്റിൻ കാത്തലിക് അസോസിയേഷൻ (കെ.എൽ.സി.എ.) കണ്ണൂർ രൂപത സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

To advertise here,

കുടുംബത്തിനും സമൂഹത്തിനും വേണ്ടി ജീവിതത്തിന്റെ നല്ലകാലം സമർപ്പിച്ചവരാണ് വയോജനങ്ങൾ. വയോജനങ്ങളെ സംരക്ഷിക്കുകയും ആദരിക്കുകയും ചെയ്യേണ്ടത് കുടുംബത്തിന്റെയും സമൂഹത്തിന്റെയും കടമയാണ്. അവരുടെ ശാരീരിക, മാനസിക, സാമൂഹിക ക്ഷേമം ഉറപ്പാക്കണം.

വയോജന ക്ഷേമത്തിനായി പ്രത്യേകവകുപ്പ് തന്നെ കേരള സർക്കാർ ആരംഭിച്ചത് ഏറെ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു. കെ.എൽ.സി.എ. കണ്ണൂർ രൂപത പ്രസിഡന്റ് ഗോഡ്‌സൺ ഡിക്രൂസ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ രൂപത സഹായമെത്രാൻ ഡോ. ഡെന്നീസ് കുറുപ്പശ്ശേരി, മോൺ. ഡോ. ജോയ് പൈനാടത്ത് രൂപത ഡയറക്ടർ ഫാ. ആൻസിൽ പീറ്റർ, രതീഷ് ആന്റണി, രൂപത ജനറൽ സെക്രട്ടറി ശ്രീജൻ ഫ്രാൻസിസ്, സിസ്റ്റർ പ്രിൻസി, കെ.എച്ച്. ജോൺ, സുരേഷ് ബാബു, പ്രീത സ്റ്റാൻലി, ബാബു ഡിക്രൂസ്, ലെസ്ലി ഫെർണാണ്ടസ് എന്നിവർ സംസാരിച്ചു.