അഴീക്കോട് : പൊതുമേഖലാ സ്ഥാപനമായ അഴീക്കൽ സിൽക്കിൽ (സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ്) വാഹനം പൊളിക്കൽ വൈകും. നേരത്തെ ഓഗസ്റ്റിൽ തുടങ്ങാനാണ് തീരുമാനിച്ചത്. എന്നാൽ പണിപ്പുരയുടെ നിർമാണജോലികൾ തീരാത്തതാണ് കാരണം. നേരത്തെയുള്ള വർക്ക് ഷെഡ് വീതിയും നീളവും കൂട്ടി പുനർനവീകരിച്ചാണ് പുതിയ പണിപ്പുര ഉണ്ടാക്കിയത്. അഴീക്കോട് ഗ്രാമപ്പഞ്ചായത്തിന്റെ അംഗീകാരം കിട്ടാനും വൈകി. നിലം കോൺക്രീറ്റ് പണി ബാക്കിയുണ്ട്. വാഹനം മാറ്റാൻ ഫോർക്ക് ലിഫ്റ്റ്, ക്രെയിൻ എന്നിവ എത്തിച്ചേർന്നിട്ടുണ്ട്. കുറച്ച് കൂടി യന്ത്രങ്ങൾ വരാൻ ബാക്കിയുണ്ട്. ഈ വർഷാവസാനത്തോടെ പൊളിക്കാൻ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. സംസ്ഥാനത്ത് കണ്ണൂർ (അഴീക്കൽ), എടപ്പാൾ ,ആലപ്പുഴ എന്നിവിടങ്ങളിലാണ് വാഹനം പൊളിക്കലിന് അനുമതി കിട്ടിയത്. റജിസ്‌ട്രേഡ് വാഹന സ്ക്രാപ്പ് സെന്റർ നിയമ പ്രകാരം കേന്ര സർക്കാറിന്റെ അനുമതി കിട്ടിയ കേന്ദ്രങ്ങളാണിവ. വയനാട് മുതൽ കാസർകോട്‌ വരെയുള്ള 15 വർഷം പഴക്കമുളള സ്‌കൂട്ടർ, കാർ എന്നിവയാണ് എത്തിച്ചത്. സ്ഥലത്തിന്റെ അഭാവം കാരണം വലിയ വാഹനങ്ങൾ എടുക്കുന്നില്ല. കുറെ വാഹനങ്ങൾ ഓഫീസ് മുറ്റത്ത് കൂട്ടിയിട്ടിരിക്കയാണ്. സർക്കാർ വാഹനങ്ങൾ ആർ.ടി.എ. നേരിട്ട് സിൽക്കിൽ കൊണ്ട് വരികയാണ്. സ്വകാര്യ വാഹനങ്ങൾക്ക് സിൽക്ക് പണം നൽകും. ഇവിടെ പൊളിച്ചാൽ പുതിയ വാഹനം വാങ്ങവെ 15 ശതമാനം നികുതി ഇളവ് കിട്ടും. 1984-ലാണ് സിൽക്ക് അഴിക്കൽ സ്ഥാപിച്ചത് കപ്പൽ പൊളിയിലൂടെയാണ് ശ്രദ്ധേയമായത്. ബോട്ടു നിർമ്മാണവും 42 വർഷം നടത്തി .25 ലക്ഷം മുതൽ 40 ലക്ഷം വരെ ഒരുകപ്പൽ പൊളിയിൽ നിന്ന് ലാഭം കിട്ടും. ഇനി വാഹനപൊളിയിലൂടെയും വരുമാനമുണ്ടാക്കാനുള്ള പ്രവർത്തനത്തിലാണ് സിൽക്ക്.

To advertise here,

കോസ്റ്റൽ പോലീസ് സേനക്ക് വേണ്ടി പട്രോൾ ബോട്ട് ഇവിടെ നിർമിച്ചിട്ടുണ്ട്.

11 പേർക്ക് സഞ്ചരിക്കാവുന്നതും 12 നോട്ടിക്കൽ മൈൽ (അഞ്ച് കിലോ മീറ്റർ) ചുറ്റളവിൽ പോകാവുന്ന സ്പീഡ് ഇൻ്റർസെപ്റ്റർ ബോട്ടാണിത്. ട്രയൽ റൺ കഴിഞ്ഞു. നീറ്റിലിറങ്ങാൻ കാത്തിരിക്കയാണ്.