ചെറുപുഴ : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ചെറുപുഴ മണ്ഡലം 42-ാമത് വാർഷികവും പുതിയ അംഗങ്ങളുടെ വരവേൽപ്പും ചെറുപുഴ വൈസ് മെൻ ക്ലബ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രതിനിധി സമ്മേളനം ജില്ലാ വൈസ് പ്രസിഡന്റ് എം.പി. ദാമോദരൻ ഉദ്ഘാടനം ചെയ്തു. തോമസ് ജോസഫ് അധ്യക്ഷനായി. കെ.സി.ആൻസമ്മ, പി.ജെ. ജോസഫ്, കെ. മുസ്തഫ, സി.ടി. ആലീസ്, പി.ടി. ജയ്സൺ എന്നിവർ സംസാരിച്ചു. പൊതുസമ്മേളനത്തിൽ ഷാജൻ ജോസ് അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. പുതിയ അംഗങ്ങളെ ബ്ലോക്ക് പ്രസിഡന്റ് പി.ജെ. ജോസഫ് വരവേറ്റു. കണ്ണൂർ ജില്ലാ സെക്രട്ടറി കോടൂർ കുഞ്ഞിരാമൻ, കെ.ജെ. ജയിംസ്, കെ.എം. തോമസ്, കെ.എ. മൊയ്തീൻ കുഞ്ഞി, കെ. അനിതാഭായി, പി.ജെ. ജോസഫ്, കെ.സി. ജോസഫ് എന്നിവർ സംസാരിച്ചു. ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് എ.വി. രാമചന്ദ്രൻ നിയന്ത്രിച്ചു. ഭാരവാഹികൾ: പി.ടി. ജയ്സൺ (പ്രസി.), റോസമ്മ ജോസഫ്, പി. ശശിധരൻ (വൈസ് പ്രസി.), തോമസ് ജോസഫ് (സെക്ര.), കെ. മുസ്തഫ (ഖജാ.). വനിതാ ഫോറം: സി.ടി. ആലീസ് (പ്രസി.), കെ. സത്യവതി (സെക്ര.).

To advertise here,

കരിവെള്ളൂർ : കെ.എസ്.എസ്.പി.എ. കരിവെള്ളൂർ മണ്ഡലം സമ്മേളനം ജില്ലാ പ്രസിഡന്റ് എം.പി. കുഞ്ഞിമൊയ്തീൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ അധ്യക്ഷനായി. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷീബാ മുരളി, ടി. കുഞ്ഞികൃഷ്ണൻ, ടി.വി. ഗിരിജ, യു.കെ. സുരേന്ദ്രൻ, എം.ഇ. ദാമോദരൻ നമ്പൂതിരി, എം. ദാമോദരൻ, കെ. ഗോവിന്ദൻ നമ്പി, കെ. ഗോപാലകൃഷ്ണൻ, കല്ലറ ബാലകൃഷ്ണൻ, കെ. കൃഷ്‌ണൻ, കെ.എൻ. ചിത്ര, പി. അച്യുതൻ എന്നിവർ സംസാരിച്ചു. ജി.കെ. ഗിരീഷ്, ടി.വി. ഗിരിജ എന്നിവരെ അനുമോദിക്കുകയും നവാഗതരെ സ്വീകരിക്കുകയും ചെയ്തു.

രാമന്തളി : കെ.എസ്.എസ്.പി.എ. രാമന്തളി മണ്ഡലം സമ്മേളനം ജില്ലാ സെക്രട്ടറി പി.സുഖദേവൻ ഉദ്ഘാടനം ചെയ്തു.കെ. ഹരിദാസൻ നായർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.വി.ഭാസ്‌കരൻ,മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് വി.വി.ഉണ്ണികൃഷ്ണൻ, പയ്യന്നൂർ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് പി.വി.സുരേന്ദ്രൻ, ടി.കുഞ്ഞികൃഷ്ണൻ, മോഹനൻ പുറച്ചേരി, കെ.എം.തമ്പാൻ, യു.കെ.സുരേന്ദ്രൻ, എം.ഇ.ദാമോദരൻ നമ്പൂതിരി, വി.ടി.കുഞ്ഞപ്പൻ,കെ.ശൈലജ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: കെ.ഹരിദാസൻ നായർ (പ്രസി.) സി.സുന്ദരൻ (സെക്ര.), സി.കെ.ഗണേശൻ നമ്പൂതിരി (ഖജാ.)