പാപ്പിനിശ്ശേരി : ദേശീയപാതയ്ക്കരികിൽ പാപ്പിനിശ്ശേരി ചുങ്കത്തിനും പഴയങ്ങാടി റോഡ് കവലക്കും ഇടയിൽ റോഡിന്റെ കിഴക്കുഭാഗത്തെ തണ്ണീർത്തട മേഖലയാകെ മണ്ണിട്ട് മ‌ൂടുന്നു. ഉദ്യോഗസ്ഥരും ജനപ്രതിനിധികളും തലങ്ങും വിലങ്ങും കടന്നുപോകുന്ന പാതക്കരികിൽ വലിയ കൈയേറ്റങ്ങൾ നാൾക്കുനാൾ വർധിച്ചിട്ടും നടപടിയില്ല.

To advertise here,

 

കഴിഞ്ഞവർഷം ഇതേ സ്ഥലത്തിന് സമീപം കണ്ടൽ വനമേഖലയാകെ നശിപ്പിച്ച് റോഡ് നിർമിച്ച് മണ്ണിട്ടുമൂടുന്നത് മാതൃഭൂമി റിപ്പോർട്ട് നൽകിയിരുന്നു. തുടർന്ന് അധികൃതർ കണ്ടൽ കാടുകൾ നശിപ്പിച്ച് മണ്ണിട്ട് മൂടുന്നത് തടഞ്ഞിരുന്നു. എന്നാൽ അതേ സ്ഥലത്തിന് സമീപമാണ് ഇപ്പോൾ തണ്ണീർ തടമേഖലയാകെ മണ്ണിട്ട് മൂടുന്നത്,

ഘട്ടം ഘട്ടമായാണ് സ്ഥലം മണ്ണിട്ട് മൂടുന്നത്. ഒരുവർഷമായി ഇത്തരം മേഖലകൾ ഒളിഞ്ഞും തെളിഞ്ഞും മണ്ണിട്ട് നികത്തുന്നുണ്ട്. മിക്കസമയവും വെള്ളം കെട്ടിനിൽക്കുന മേഖല കൂടിയാണിത്. കഴിഞ്ഞ രണ്ട് മാസമായി തുടർച്ചയായി ഏക്കർ കണക്കിന് സ്ഥലമാണ് ഇത്തരത്തിൽ നികത്തിക്കൊണ്ടിരിക്കുന്നത്, അധികൃതരുടെ ഭാഗത്തുനിന്ന്‌ നടപടി ഉണ്ടാക്കാത്തതിൽ പ്രതിഷേധം ശക്തമാണ്.