ഇരിട്ടി : ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 13-ൽ മോഴയാനയെ പിടികൂടി കൊണ്ടുപോകാൻ വെട്ടിപ്പൊളിച്ച റോഡ് വീണ്ടും ഗതാഗതയോഗ്യമാക്കി. മേഖലയിലെ നിരവധി കുടുംബങ്ങൾ ഉപയോഗിക്കുന്ന മൺറോഡാണ് ഓപ്പറേഷൻ കണ്ണൂർ മഗ്നയുടെ ഭാഗമായാണ് വെട്ടിപ്പൊളിച്ച്
ഗതാഗതയോഗ്യമല്ലാതാക്കിയത്. മയക്കുവെടിയേറ്റ മോഴയെ വലിയ ലോറിയിൽ കയറ്റി വയനാട്ടിലേക്ക് കൊണ്ടുപോകാനാണ് നിലവിൽ പ്രദേശവാസികൾ ഉപയോഗിച്ചിരുന്ന റോഡ് മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് വെട്ടിപ്പൊളിച്ചത്. മഴക്കലാത്തായിരുന്നു മോഴയാന ദൗത്യം. വളരെ സാഹസപ്പെട്ടാണ് ഈ റോഡിലൂടെ ആനയെ വാഹനത്തിൽ കയറ്റി പ്രധാന റോഡിലേക്ക് എത്തിച്ചത്.
ആനയെ കൊണ്ടുപോയശേഷം റോഡ് പൂർവസ്ഥിതിയിലാക്കാഞ്ഞതിനെ തുടർന്ന് പ്രദേശവാസികൾ വലിയ ദുരതത്തിലായിരുന്നു. ഇരുചക്ര വാഹനങ്ങൾക്കുപോലും വരാൻപറ്റാത്ത അവസ്ഥയിലായിരുന്നു. പ്രദേശവാസികളുടെ യാത്രാദുരിതം കഴിഞ്ഞദിവസം മാതൃഭൂമി വാർത്തയാക്കിയിരുന്നു. ഇതോടെ വനം വകുപ്പ് അധികൃതർ പ്രശ്നത്തിൽ ഇടപെടുകയും റോഡ് ഗതാഗതയോഗ്യമാക്കാനുള്ള നടപടി സ്വീകരിക്കുകയുമായിരുന്നു. കഴിഞ്ഞദിവസം മണ്ണ് മാന്തി യന്ത്രം ഉപയോഗിച്ച് ഗതാഗതയോഗ്യമാക്കി.
Published: 25 Nov 2026, 03:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented