പാനൂർ : അരനൂറ്റാണ്ടിന് മുൻപ് പാനൂരിന്റെ ഹൃദയഭാഗത്തുള്ള ഇൻസ്പെക്ഷൻ ബംഗ്ലാവ് നവീകരണം പൂർത്തിയാക്കാൻ സർക്കാരിന്റെ കനിവ് കാത്തിരിക്കുന്നു. പാനൂർ പോലീസ് സ്റ്റേഷന് തൊട്ടരികിലാണ് ഐ.ബി. കെട്ടിടമുള്ളത്. പക്ഷേ ഇപ്പോൾ പ്രവർത്തിക്കുന്നില്ല.
ഔദ്യോഗിക ആവശ്യങ്ങൾക്കായി പാനൂർ ടൗണിലെത്തുന്ന ഉദ്യോഗസ്ഥരും മറ്റു പ്രമുഖ വ്യക്തികളും വിശ്രമിച്ചിരുന്ന പാനൂരിലെ ഏക സങ്കേതമാണ് പാനൂർ ഐ.ബി.
മന്ത്രിയായിരുന്ന പി.ആർ. കുറുപ്പാണ് 1967 ഒക്ടോബർ ഏഴിന്
പാനൂർ ഇൻസ്പെക്ഷൻ ബംഗ്ലാവ് തുറന്നുകൊടുത്തത്. പരിമിതമായ സൗകര്യങ്ങൾ മാത്രമേ അന്നുണ്ടായിരുന്നുള്ളു. മാറുന്ന കാലത്തിനനുസരിച്ച് കൂടുതൽ മുറികൾ ഉൾപ്പെടെയുളള സൗകര്യങ്ങൾ ഒരുക്കാൻ നാല് പതിറ്റാണ്ടിലധികം കാത്തിരിക്കേണ്ടിവന്നു. ഒടുവിൽ പുതിയ മുറികൾ, ചുറ്റുമതിൽ എന്നിവ നിർമിച്ചു. 2010 ഓഗസ്റ്റ് 20-ന് കെ.പി.മോഹനൻ എം.എൽ.എ. ഉദ്ഘാടനം നിർവഹിച്ചു.
പാനൂർ പ്രദേശത്തിന്റെ ദീർഘകാല ആവശ്യമായിരുന്ന പാനൂർ അഗ്നിരക്ഷാനിലയം 2015 സെപ്റ്റംബർ 15-ന് പ്രവർത്തനം തുടങ്ങിയപ്പോൾ ഉപയോഗിച്ചിരുന്നത് ഇൻസ്പെക്ഷൻ ബംഗ്ലാവിന്റെ ഒരു ഭാഗമായിരുന്നു. ജീവനക്കാർക്ക് താമസിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരുന്നില്ല. 2024-ൽ ഐ.ബി.യുടെ നവീകരണത്തിനായി സ്ഥലം ഒഴിഞ്ഞുകൊടുക്കുകയായിരുന്നു. രണ്ടുവർഷം കഴിഞ്ഞിട്ടും നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായിട്ടില്ല. ഒറ്റനില കെട്ടിടത്തിലാണ് നവീകരണം നടക്കുന്നത്.
ശൗചാലയം അടക്കമുള്ള പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ 1.35 കോടി രൂപയുടെ അടങ്കൽ നിർദേശം സർക്കാരിന്റെ മുന്നിലുണ്ട്.
ഫണ്ട് അനുവദിച്ചാൽ മാത്രമേ ഇനിയുള്ള നവീകരണ നിർമാണ ജോലികൾ ആരംഭിക്കാൻ കഴിയുകയുള്ളൂവെന്ന് പൊതുമരാമത്ത് അധികൃതർ പറഞ്ഞു. ഇവിടെയുണ്ടായിരുന്ന ജീവനക്കാരെ മറ്റു സമാനമായ സ്ഥാപനങ്ങളിലേക്ക് മാറ്റുകയാണുണ്ടായത്. നിർമാണം പൂർത്തിയാവുന്ന മുറയ്ക്ക് ജീവനക്കാരെ തിരിച്ചെത്തിച്ച് ഐ.ബി.യുടെ പ്രവർത്തനം തുടരാൻ കഴിയും.
മന്ത്രിയോട് ആവശ്യപ്പെട്ടു
പാനൂർ ഐബിയുടെ ഒന്നാം നിലയുടെ നിർമാണത്തിനും തറ നിലയുടെ പെയിന്റിങ്, മുറ്റം കൊരുപ്പുകട്ടപാകൽ, ചുറ്റുമതിൽ എന്നിവയ്ക്കും കൂടി 1.35 കോടി രൂപയുടെ അടങ്കൽ തയ്യാറാക്കി ഭരണാനുമതിക്കായി പൊതുമരാമത്ത് കെട്ടിട വിഭാഗം സർക്കാരിൽ സമർപ്പിച്ചിട്ടുണ്ട്.
നടപടികൾക്ക് വേഗം കൂട്ടാൻ ബുധനാഴ്ച പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ നേരിൽകണ്ട് രേഖാമൂലം ആവശ്യപ്പെട്ടിട്ടുമുണ്ടെന്ന് പി.കെ. പ്രവീൺ എം.എൽ.എ. പറഞ്ഞു.
Published: 06 Nov 2026, 04:00 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented