കണ്ണൂർ : സംസ്ഥാനത്തെ 21 ലക്ഷം നിർമാണത്തൊഴിലാളികളിൽ നാല് ലക്ഷത്തോളം പെൻഷൻകാരുടെ പെൻഷൻ കുടിശ്ശികയും മറ്റ് ആനുകൂല്യങ്ങളും വിതരണംചെയ്യണമെന്ന് കേരള കൺസ്ട്രക്‌ഷൻ ആൻഡ് മണൽ തൊഴിലാളി യൂണിയൻ (എച്ച്.എം.എസ്.) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കെ.സി.എം.ടി.യു. സംസ്ഥാന പ്രസിഡന്റ് കൃഷ്ണൻ കോട്ടുമല ഉദ്ഘാടനംചെയ്തു.

To advertise here,

 

ജില്ലാ പ്രസിഡന്റ് കാരിച്ചി ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. ടി.പി. ഗംഗാധരൻ പതാക ഉയർത്തി. സി.എം.പി. ജില്ലാ സെക്രട്ടറി സുധീഷ് കടന്നപ്പള്ളി മുഖ്യപ്രഭാഷണം നടത്തി. കസ്തുരി ദേവൻ, എൻ.സി. സുമോദ്, കാഞ്ചന മാച്ചേരി, വി.എൻ. അഷ്‌റഫ്, ബി. സജിത്ത് ലാൽ, കെ.പി. സലിം, ജില്ലാ സെക്രട്ടറി എം.കെ. കുഞ്ഞിക്കണ്ണൻ, കെ. സന്തോഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: കാരിച്ചി ശശീന്ദ്രൻ (പ്രസി.), വി. പദ്മനാഭൻ, കെ. ബാബു (വൈസ് പ്രസി.), എം.കെ. കുഞ്ഞിക്കണ്ണൻ (സെക്ര.), കെ. സന്തോഷ്, ടി.കെ. രാജീവൻ (ജോ. സെക്ര.), പി. പ്രദീപൻ (ഖജാ.).