
കോങ്ങാട്: കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ ‘സ്വച്ഛ് ഏവം’ ഹരിതവിദ്യാലയ റേറ്റിങ്ങിൽ പഞ്ചനക്ഷത്ര പദവിയുമായി കോങ്ങാട് പഞ്ചായത്തിലെ മണിക്കശ്ശേരി എ.ജെ.ബി. സ്കൂൾ. ദേശീയ വിദ്യാഭ്യാസനയം 2020-ന്റെ ഭാഗമായി നടപ്പാക്കുന്ന എസ്.എച്ച്.വി. റേറ്റിങ്ങിൽ ശുചിത്വം, കുടിവെള്ളം, ശൗചാലയ സൗകര്യം, ഹരിത പരിതസ്ഥിതി, മാലിന്യസംസ്കരണം, സുരക്ഷ എന്നീ മേഖലകളിലെ മികവാണ് പരിഗണിക്കുന്നത്.
ജില്ലയിൽ 27 സ്കൂളിനാണ് പഞ്ചനക്ഷത്രപദവി ലഭിച്ചിട്ടുള്ളത്. നേട്ടത്തിൽ പറളി ബി.ആർ.സി.യും സ്കൂൾ പി.ടി.എ.യും സ്കൂളിനെ അനുമോദിച്ചു. സമ്മേളനം കോങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് എസ്. സൂര്യ ഉദ്ഘാടനംചെയ്തു. പഞ്ചായത്തംഗം അയ്യപ്പൻകുട്ടി അധ്യക്ഷനായി. പ്രധാനാധ്യാപിക രുക്‌മിണീദേവി പ്രവർത്തനങ്ങൾ വിശദീകരിച്ചു. പി.ടി.എ. പ്രസിഡന്റ് സതീഷ്ബാബു, പറളി ബി.പി.സി. സി.കെ. സതീഷ് എന്നിവർ സംസാരിച്ചു.
Content Highlights: Manikkassery AJB School in Kongad has secured a prestigious five-star rating in the central government's Swachh Evum Haritha Vidyalaya scheme.
Published: 29 Nov 2026, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented