
മണ്ണാർക്കാട്: എസ്.എസ്.എൽ.സി. വിജയിക്കുന്നവരുടെ എണ്ണത്തിന് ആനുപാതികമായി അതത് താലൂക്കുകളിൽ പ്ലസ് വൺ സീറ്റുകൾ ഉറപ്പാക്കുകയാണ് സർക്കാർലക്ഷ്യമെന്ന് മന്ത്രി എൻ. ഷംസുദ്ദീൻ. കല്ലടി ഹയർസെക്കൻഡറി സ്‌കൂളിന്റെ ‘മികവുത്സവം 2026’-ഉം പുതുതായി അനുവദിച്ച അധിക ബാച്ചുകളും ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
നൂറുദിന കർമപരിപാടിയിൽ ഉൾപ്പെടുത്തി 6,000 സ്‌കൂളുകളിൽ ഡിജിറ്റൽ സ്‌ക്വയറുകൾ സ്ഥാപിക്കുകയാണ്. എല്ലാ ഹൈസ്‌കൂളുകളിലും നിർമിതബുദ്ധി പഠനം എത്തിക്കാൻ ‘ഇറൈസ്’ പദ്ധതിയിലൂടെ ടൂൾ കിറ്റുകൾ നൽകാനും നടപടി പുരോഗമിക്കുന്നു. യു.പി., ഹൈസ്‌കൂൾ തലംമുതൽ കുട്ടികളുടെ അഭിരുചി കണ്ടെത്തി പിന്തുണ നൽകുന്ന പദ്ധതികളും നൈപുണിവികസനകേന്ദ്രങ്ങളും നടപ്പാക്കിവരുന്നുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് കെ. സ്മിത അധ്യക്ഷയായി. പ്രിൻസിപ്പൽ എം. ഷഫീഖ് റഹ്‌മാൻ, സ്‌കൂൾ മാനേജർ കെ.സി.കെ. സയ്യിദ് അലി, ജില്ലാപഞ്ചായത്തംഗം റഷീദ് ആലായൻ, പി.ടി.എ. പ്രസിഡന്റ് രമേശ് നാവായത്തത്, പ്രധാനാധ്യാപകൻ പി. സുധീർ, പഞ്ചായത്തംഗം അലി അക്ബർ, പി.ടി.എ. അംഗം ഹുസൈൻ കോളശ്ശേരി, സ്റ്റാഫ് സെക്രട്ടറി കെ. മുഹമ്മദലി എന്നിവർ സംസാരിച്ചു.
Content Highlights: Minister N. Shamsuddeen said the government aims to ensure Plus One seats in taluks proportionate to the number of students who pass the SSLC exams.
Published: 29 Nov 2026, 09:35 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented