ചിറ്റാരിപ്പറമ്പ്: വീട്ടുകിണറുകളിലെ ജലനിരപ്പ് താഴ്‌ന്നതോടെ വട്ടോളി കുയ്യലാടിൽനിന്ന് വലിയവെളിച്ചം വ്യവസായകേന്ദ്രത്തിലേക്കുള്ള പമ്പിങ് നാട്ടുകാർ തടഞ്ഞു. പത്ത് ദിവസമായി പമ്പിങ് തടസ്സപെട്ടിട്ട്.
കുയ്യലാട് പ്രദേശത്തെ കിണർ വെള്ളം താഴുകയും വട്ടോളി പുഴ നീർചാലുകളായി ഒഴുകാൻ തുടങ്ങിയിട്ടും മുടപ്പത്തൂർ പുഴ റഗുലേറ്ററിൽ ഷട്ടർ സ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ചാണ് നാട്ടുകാർ പമ്പിങ് തടഞ്ഞത്.
മുടപ്പത്തൂർ പുഴയ്ക്ക് കുറുകെ സ്ഥാപിച്ച റഗുലേറ്ററിൽ ഷട്ടർ സ്ഥാപിക്കാൻ വൈകുന്നതാണ് പുഴയിലെ വെള്ളം ഒഴുകിപ്പോകാൻ കാരണം. രണ്ട് വർഷം മുമ്പാണ് റഗുലേറ്ററിന്റെ തകർന്ന മരത്തിന്റെ ഷട്ടറുകൾ മാറ്റി ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഫൈബർ റീ ഇൻഫോഴ്സ്ഡ് പോളിമർ (എഫ്.ആർ.പി.) ഷീറ്റുകളാണ് ഷട്ടറായി ഉപയോഗിക്കുന്നത്.
പൂർണമായും തകർന്ന മരത്തിന്റെ ഷട്ടറുകൾ മാറ്റി 30 ലക്ഷം രൂപ ചെലവിട്ട് ചെറുകിട ജലസേചന വകുപ്പാണ് ആധുനിക എഫ്.ആർ.പി. ഷട്ടറുകൾ സ്ഥാപിച്ചത്. വേനൽക്കാലത്ത് പുഴയിലെ വെള്ളം താഴ്‌ന്നാലാണ് റഗുലേറ്ററിൽ ഷട്ടർ സ്ഥാപിക്കാറ്. റഗുലേറ്ററിന്റെ ഷട്ടർ ഇട്ടാൽ മൂന്ന് മീറ്റർ ഉയരത്തിൽ ഇവിടെ വെള്ളം ഉയരും. കൂടാതെ മൂന്ന് കിലോമീറ്റർ ദൂരത്തിൽ പുഴയിലെ വെള്ളം ഉയരുകയും പുഴയുടെ ഇരുകരകളിലുമുള്ള നൂറോളം കിണറുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യാറുണ്ട്. മുടപ്പത്തൂർ പുഴ റഗുലേറ്ററിൽ ഷട്ടറുകൾ ഇടുന്നത് വൈകിയാൽ നൂറോളം സ്ഥാപനങ്ങളുള്ള വലിയവെളിച്ചം വ്യവസായ കേന്ദ്രത്തിലേക്ക് വട്ടോളി കുയ്യലാട് ഇരുകടലിൽനിന്നുള്ള പമ്പിങ് കൂടുതൽ ദിവസങ്ങളിൽ തടസ്സപ്പെടും. നീരോഴുക്ക് നിലച്ച് പുഴയിലെ വെള്ളം വറ്റിയതോടെ മുൻവർഷങ്ങളിലും വ്യവസായ കേന്ദ്രത്തിലേക്കുള്ള പമ്പിങ് കുയ്യലാട്ട് നാട്ടുകാർ തടഞ്ഞിരുന്നു.
പുഴക്കടുത്തുള്ള വീട്ടുകിണറുകളിലെ വെള്ളം വറ്റിവരണ്ടതോടെയാണ് നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചത്. റഗുലേറ്ററിന് ഷട്ടർ ഉടൻ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Content Highlights: Locals blocked water pumping to the Valiya Velicham industrial estate protesting the delay in closing the Mudappathur river regulator shutters amid a severe water shortage.
Published: 29 Nov 2026, 09:32 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented