പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു

To advertise here,

പണിക്കൻകുടി സ്വദേശികളായ ഒൻപതാം ക്ലാസ് വിദ്യാർഥികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയത് സംയുക്ത തിരച്ചിലിൽ

30RKD1 പൊന്മുടി ജലാശയത്തിൽ മുങ്ങിമരിച്ച വിദ്യാർഥികളായ ക്രിസ്റ്റോ , അരുൺ എന്നിവർ

രാജാക്കാട്: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർഥികൾ മുങ്ങിമരിച്ചു. പണിക്കൻകുടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ, അരുൺ (14) എന്നിവരാണ് മരിച്ചത്. ഫയർഫോഴ്സ്, സ്കൂബാ ടീം, ദേശീയ ദുരന്തനിവാരണ സേന (എൻ.ഡി.ആർ.എഫ്.), പ്രദേശവാസികൾ എന്നിവർ സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഞായറാഴ്ച ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പണിക്കൻകുടി ചിറയിൽ സന്തോഷിന്റെ മകനാണ് ക്രിസ്റ്റോ. തിങ്കൾകാട് പറയക്കൻ ബ്രിജേഷിന്റെ മകനാണ് അരുൺ.

മരക്കാനത്തുള്ള സുഹൃത്തിന്റെ വീട്ടിൽ ശനിയാഴ്ച രാവിലെ നടന്ന കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇരുവരും. തുടർന്ന് ഉച്ചയ്ക്ക് രണ്ടോടെ സുഹൃത്തുക്കൾക്കൊപ്പം പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങിയ കുട്ടികൾ അപകടത്തിൽപ്പെടുകയായിരുന്നു. വൈകുന്നേരത്തോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് പോലീസും ഫയർഫോഴ്സും നാട്ടുകാരും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല. ഞായറാഴ്ച സ്കൂബാടീമും എൻ.ഡി.ആർ.എഫും തിരച്ചിലിൽ പങ്കുചേർന്നു. തുടർന്ന് നടത്തിയ ഊർജിതമായ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം നടപടികൾക്കുശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകും.

BIJU.DEVASIA KOCHUKUDIYIL (H) MAMMATTIKANAM P.O RAJAKAD IDUKKI-685 566 9744885421 / 9847943253. bijudev7@gmail.com bijudev7@rediffmail.com