
കുടയത്തൂർ: വിശ്വാസികൾ ജീവിക്കുന്ന ദേവാലയങ്ങളായി മാറണമെന്ന് പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. സ്നേഹത്തിൽ ഒന്നിക്കുമ്പോഴാണ് ദൈവഭവനം രൂപപ്പെടുന്നത്. കുടയത്തൂർ സെയ്ന്റ് അഗസ്റ്റിൻസ് പള്ളിയുടെ കൂദാശാകർമം നിർവഹിക്കുകയായിരുന്നു ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്. മൂറോൻ തൈലംകൊണ്ട് ബലിപീഠം അഭിഷേകംചെയ്താണ് കൂദാശാകർമം പൂർത്തീകരിച്ചത്.
കുർബാനയ്ക്കുശേഷം കൽക്കുരിശ്, കൊടിമരം എന്നിവയുടെ വെഞ്ചരിപ്പും ബിഷപ് നിർവഹിച്ചു. വാസ്തുശില്പ സൗന്ദര്യം, പൗരാണികത വിളിച്ചോതുന്ന അൾത്താര, മനോഹരമായ ഓയിൽ പെയിന്റിങ് സ്റ്റെയിൻഡ് ഗ്ലാസിൽ ആവിഷ്‌കരിച്ച വിശുദ്ധരുടെ ഛായാചിത്രം എന്നിവ പുതിയ ദേവാലയത്തിന്റെ പ്രത്യേകതകളാണ്.
മലങ്കര ജലാശയത്തിന്റെ പച്ചപ്പിലാണ് ദേവാലയം സ്ഥിതിചെയ്യുന്നത്. പാലാ രൂപത വികാരി ജനറാൾമാരായ മോൺ ജോസഫ് തടത്തിൽ, മോൺ സെബാസ്റ്റ്യൻ വേത്താനത്ത്, മോൺ ജോസഫ് കണിയോടിക്കൽ, രൂപത ചാൻസലർ ഫാ.ജോസഫ് കുറ്റിയാങ്കൽ, മൂലമറ്റം ഫൊറോന വികാരി ഫാ.ജോർജ് ചൊള്ളനാൽ, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, ഡീൻ കുര്യാക്കോസ് എം.പി., മുൻ മന്ത്രി റോഷി അഗസ്റ്റിൻ, എം.എൽ.എ. മാരായ റോയി കെ.പൗലോസ്, മാണി സി.കാപ്പൻ, സെയ്ന്റ് മർത്താസ് സുപ്പീരിയർ ജനറൽ
സിസ്റ്റർ ധന്യ തുടങ്ങിയവർ പങ്കെടുത്തു. ഇടവക വികാരി ഫാ. ജേക്കബ് പൊട്ടക്കുളം ആമുഖപ്രസംഗം നടത്തി.
Content Highlights: Pala Bishop Mar Joseph Kallarangatt consecrated the newly constructed St Augustine's Church at Kudayathoor in the presence of various dignitaries.
Published: 29 Nov 2026, 06:37 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented