നെടുങ്കണ്ടം: വീടിനുസമീപം കളിച്ചുകൊണ്ടിരുന്ന ഒൻപതുവയസ്സുകാരന് തെരുവുനായ്ക്കളുടെ കടിയേറ്റു. ബേഡിമെട്ട് ചരുവിളപുത്തൻവീട്ടിൽ അജീഷിന്റെ മകൻ ആൽവിനാണ് പരിക്കേറ്റത്.

To advertise here,

പഞ്ചായത്തിന്റെ മാലിന്യസംസ്കരണകേന്ദ്രത്തിന് സമീപത്തുനിന്നെത്തിയ നായ്ക്കൾ കുട്ടിയുടെ കൈകളിൽ കടിക്കുകയായിരുന്നു. ആൽവിനെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലിന്യസംസ്കരണകേന്ദ്രത്തിനുസമീപം തെരുവുനായ്ക്കൾ കൂട്ടമായി തമ്പടിക്കുന്നത് പ്രദേശവാസികൾക്ക് ഭീഷണിയായി തുടരുകയാണ്.

മുൻപും പ്രദേശത്ത് തെരുവുനായ്ക്കളുടെ ആക്രമണമുണ്ടായിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.