
മൂലമറ്റം: മൂലമറ്റത്ത് രണ്ടാം വൈദ്യുതനിലയം സ്ഥാപിക്കുന്നതിന് മുന്നോടിയായി ബോർഡ് ജീവനക്കാർക്ക് ഭവന സമുച്ചയം നിർമിക്കാനുള്ള പദ്ധതി പരിഷ്കരിച്ചു. 10.5 കോടി രൂപയുടെ പദ്ധതിക്ക് പകരം 30 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുക.
ഇടുക്കി ഗോൾഡൻ ജൂബിലി എൻക്ലേവ് എന്നപേരിലുള്ള പദ്ധതിയുടെ ഡി.പി.ആർ. ഡിസൈനിങ് ജോലി പുരോഗമിക്കുകയാണ്. മൂലമറ്റം ടൗണിനുചേർന്ന് ടെയ്ൽ റേയ്‌സ് കനാലിന് സമീപത്തടക്കം മൂന്നിടങ്ങളിലാകും ജീവനക്കാർക്കുള്ള ഭവനങ്ങളുയരുക. അഗ്നിരക്ഷാസേനയുടെ ഓഫീസിന് പിൻഭാഗത്തെ ബോർഡിന്റെ സ്ഥലത്തും വൈദ്യുതി സെക്ഷൻഓഫീസിനോട് ചേർന്നുമാകും രണ്ട് സമുച്ചയങ്ങൾ.
മൂലമറ്റം ടൗണിൽ കുന്നേൽ പുരയിടത്തിന്റെ എതിർവശത്ത് റോഡിന് അഭിമുഖമായും മറ്റൊരു കെട്ടിടമുയരും. വർക്കർമാർക്കും ഓഫീസർമാർക്കും പ്രത്യേക ഫ്ലാറ്റുകളാകും നിർമിക്കുക. എല്ലാ കെട്ടിടങ്ങൾക്കും മൂന്നു നിലകളുണ്ടാകും. പ്രോജക്ടിന്റെ വിശദമായ ഡിസൈനും എസ്റ്റിമേറ്റും തയ്യാറാക്കിവരുകയാണ്. ഇത് വൈകാതെ വൈദ്യുതി ഭവനിലേക്ക് അയച്ചുകൊടുക്കുമെന്ന് വൈദ്യുതി ബോർഡ് അധികൃതർ വ്യക്തമാക്കി. രണ്ടാം വൈദ്യുതനിലയം സംബന്ധിച്ച പഠനവും ഏറെക്കുറെ പൂർത്തിയാക്കിയിട്ടുണ്ട്. കാലപ്പഴക്കമുള്ള മൂലമറ്റത്തെ ക്വാർട്ടേഴ്സുകളിൽ ആളുകൾക്ക് താമസിക്കാൻ കഴിയില്ല. എല്ലാം 60 വർഷത്തിലേറെ പഴക്കമുള്ളതാണ്. പുതിയ ഭവനസമുച്ചയം നിർമിക്കുന്ന മുറയ്ക്ക് ഇവ പൊളിച്ചുനീക്കാനും ആലോചനയുണ്ട്.
Content Highlights: KSEB has revised its housing project at Moolamattom to a 30 crore rupee initiative ahead of the second power station construction.
Published: 29 Nov 2026, 06:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented