↵

To advertise here,

ചെട്ടികുളങ്ങര: ദേശീയ സേവാഭാരതി കേരളം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത് ആൻഡ് ന്യൂറോസയൻസിന്റെ സഹകരണത്തോടെ നടത്തുന്ന 'പുനർജനി' മാനസിക സാമൂഹിക കൗൺസലിങ് കേന്ദ്രം ചെട്ടികുളങ്ങര യൂണിറ്റ് കാലിക്കറ്റ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം മുൻ മേധാവി ഡോ. അനിതാ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സേവാഭാരതി ചെട്ടികുളങ്ങര യൂണിറ്റ് പ്രസിഡന്റ് സുനിതാ വേണു അധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി പി. ശ്രീജിത്ത് പദ്ധതി വിശദീകരണം നടത്തി. രാഷ്ട്രീയ സ്വയംസേവകസംഘം ജില്ല സേവാ പ്രമുഖ് സി. ജയൻ, പഞ്ചായത്തംഗങ്ങളായ എസ്. ശ്രീകല, സഞ്ജു ശങ്കരൻകുട്ടി, ട്രഷറർ കെ. പ്രകാശ്, മീഡിയ കോഡിനേറ്റർ രാഹുൽ എന്നിവർ പ്രസംഗിച്ചു.