ശബരിമല: എല്ലാ വർഷവും ശബരിമലയിൽ മകരജ്യോതി തൊഴുകയെന്ന ലക്ഷ്യംമാത്രമേ ജീവിതത്തിലുണ്ടായിരുന്നുള്ളൂ. 72-വയസ്സിനുള്ളിൽ 62-തവണ മകരജ്യോതി ദർശിച്ച തെലങ്കാന ബിക്കന്നൂർ സ്വദേശി ചന്ദശേഖർശർമ ഇക്കുറി
പതിവുതെറ്റിച്ച് നേരത്തേ സന്നിധാനത്തിലെത്തി. കാവിമുണ്ടും കാവിത്തോർത്തും പുതച്ച് താടിയും മുടിയും നീട്ടിവളർത്തി ഒരു സന്ന്യാസിയുടെ എല്ലാ ബാഹ്യലക്ഷണങ്ങളുമുണ്ട് ചന്ദശേഖറിന്. അയ്യപ്പമന്ത്രങ്ങൾ ഉരുവിട്ടാണ് അയ്യന്റെ മുന്നിലെത്തിയത്.
1964-ൽ ആർമി സ്‌കൂൾ പഠനകാലത്താണ് ആദ്യമായി മകരവിളക്ക് തൊഴാൻ ശബരിമലയിലെത്തിയത്. പിന്നീട് ഇങ്ങോട്ട് എല്ലാ വർഷവും മുടങ്ങാതെ മലചവിട്ടി. നാട്ടിലെ അയ്യപ്പഭക്തരോടൊപ്പമാണ് ശബരിമയിലിൽ എത്താറുള്ളതെങ്കിലും ഇക്കുറി തനിച്ചാണ് സന്നിധാനത്ത് എത്തിയത്. വനംവകുപ്പിൽ ജീവനക്കാരനായി വിരമിച്ചശേഷം മുഴുവൻ സമയവും നാട്ടിലെ അയ്യപ്പക്ഷേത്രത്തിൽ സജീവമാണ്.
അറുപത്തി രണ്ട് വർഷത്തെ തീർഥാടനത്തിനിടയിൽ ശബരിമലയിലുണ്ടായ മാറ്റങ്ങളും പഴയ കാനനപാതയിലൂടെയുള്ള യാത്രാ അനുഭവങ്ങളും ഓർമ്മയിൽ ഇപ്പോഴും തെളിയുന്നു- അദ്ദേഹം പറഞ്ഞു.
അയ്യനെ കാണണമെന്ന വല്ലാതെ ആഗ്രഹം തോന്നി...വന്നു...അടുത്ത മകരവിളക്കിന് ജീവിച്ചിരിപ്പില്ലെങ്കിൽ... സംസാരത്തിനിടയിൽ സ്വാമിയുടെ വാക്കുകൾ മുറിഞ്ഞു. അയ്യനെ നന്നായി കാണാൻ സാധിച്ചു. മേൽശാന്തിയെയും കണ്ടു. ഇനി മലയിറങ്ങണം. ഒരിക്കൽക്കൂടി അയ്യനെ വണങ്ങുമ്പോൾ പെയ്തിറങ്ങാൻ വെമ്പിയ കണ്ണുനീർ തുള്ളിയിൽ അയ്യപ്പന്റെ തങ്കവിഗ്രഹം തിളങ്ങി.
Content Highlights: Chandrasekhar Sharma from Telangana visits Sabarimala for the 62nd time, having witnessed Makaravilakku uninterruptedly since 1964.
Published: 29 Nov 2026, 05:54 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented