തൊടുപുഴ: റബ്ബർ വിലയിലുണ്ടായ ഇടിവും പാൽ ഉൽപ്പാദനത്തിലുണ്ടായ കുറവും റബ്ബർ കർഷകരെ കടുത്ത പ്രതിസന്ധിയിലാക്കി. വരുമാനത്തിലുണ്ടായ ഗണ്യമായ കുറവും ഉൽപ്പാദനച്ചെലവ്, കൂലി, വളം, മറ്റ് പരിപാലന ചെലവുകൾ എന്നിവയിലുണ്ടായ വർധനയും കർഷകരുടെ ജീവിതം കൂടുതൽ ദുരിതത്തിലാക്കി. റബ്ബർ കൃഷിയിൽനിന്ന് കാര്യമായ വരുമാനം ലഭിക്കാത്ത അവസ്ഥയാണുള്ളത്.
കാലാവസ്ഥാ വ്യതിയാനം പാൽ ഉൽപ്പാദനത്തിലും കുറവുണ്ടാക്കിയിട്ടുണ്ട്. റബ്ബറിന് കിലോയ്ക്ക് 300 രൂപ തറവില നിശ്ചയിച്ച് സർക്കാർ നേരിട്ട് ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. നിലവിലുള്ള റബ്ബർ വിലസ്ഥിരതാ പദ്ധതി കൂടുതൽ ഫലപ്രദമാക്കുകയും സബ്സിഡി ഉൾപ്പെടെയുള്ള സഹായങ്ങൾ വർധിപ്പിക്കുകയും വേണമെന്നും അവർ ആവശ്യപ്പെട്ടു.
റബ്ബർ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങളുടെ ജീവിതം പ്രതിസന്ധിയിലാണ്. ബാങ്ക് വായ്പകളും കുടുംബച്ചെലവുകളും നിറവേറ്റാൻ കഴിയാത്ത അവസ്ഥയിലാണ് കർഷകർ. കർഷകരെ സംരക്ഷിക്കാനുള്ള പ്രഖ്യാപനങ്ങൾ മാത്രം പോരാ. അടിയന്തര സാമ്പത്തിക സഹായവും ഉൽപ്പന്നങ്ങൾക്ക് ന്യായമായ വിലയും ഉറപ്പാക്കുന്ന നടപടികൾ സർക്കാർ സ്വീകരിക്കണം.
കിലോയ്ക്ക് 300 രൂപ തറവില ഉറപ്പാക്കി കാർഷിക മേഖലയെ സംരക്ഷിക്കാൻ സർക്കാർ തയ്യാറാകണമെന്ന് അഞ്ചിരി റബ്ബർ പ്രൊഡ്യൂസേഴ്സ് സംഘം ആവശ്യപ്പെട്ടു. യോഗത്തിൽ പ്രസിഡന്റ് ബേബി ജോസഫ്, പഞ്ചായത്ത് അംഗം രാജു സ്കറിയ, കുറുവച്ചൻ മരങ്ങാട്ട്, തോമസ് മൈലാടൂർ എന്നിവർ സംസാരിച്ചു.
Content Highlights: Rubber farmers in Thodupuzha face severe distress due to falling prices and declining production, demanding a minimum support price of 300 rupees per kg.
Published: 28 Nov 2026, 12:40 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented