കരിമണ്ണൂർ : ലയൺസ് ക്ലബ് കരിമണ്ണൂർ റോയലിന്റെ നേതൃത്വത്തിൽ ഭവാനി ഫൗണ്ടേഷനുമായി സഹകരിച്ച് മുളപ്പുറം ഫാദർ ടി.സി.എം.എം.യു.പി. സ്കൂളിൽ സൗജന്യ നേത്ര, ദന്ത പരിശോധനാ ക്യാമ്പ് നടത്തി. കരിമണ്ണൂർ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബേബി തോമസ് ക്യാമ്പ് ഉദ്ഘാടനംചെയ്തു.
അഹല്യ കണ്ണാശുപത്രി, കോതമംഗലം അന്നൂർ ഡെന്റൽ കോളേജ് എന്നിവയുടെ സഹകരണത്തോടെയായിരുന്നു ക്യാമ്പ്. 108 പേരുടെ നേത്രപരിശോധനയും 84 പേരുടെ ദന്ത പരിശോധനയും നടത്തി. കൂടാതെ 84 പേർക്ക് തൈറോയ്ഡ് രക്തപരിശോധനയും നടത്തി.
ലയൺസ് ക്ലബ് റോയൽ പ്രസിഡന്റ് ലയൺ ജോയി ജോസഫ് അധ്യക്ഷതവഹിച്ചു. ലയൺസ് ക്ലബ് ഭാരവാഹികളായ പി.എസ്. സുബീർ, വനിതാ ഫോറം പ്രസിഡന്റ് ബെറ്റ്സി ജോയി, സെക്രട്ടറി മെറീന സിറിയക്, സ്കൂൾ പ്രഥമാധ്യാപിക ഡെല്ലി കെ.മോൾ, ഭവാനി ഫൗണ്ടേഷൻ ക്യാമ്പ് കോഡിനേറ്റർ ശ്രീകുമാർ, പഞ്ചായത്തംഗം മനു ജോസ് എന്നിവർ സംസാരിച്ചു.
Published: 28 Nov 2026, 12:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented