29somy2

To advertise here,

കരിമണ്ണൂർ: സിപിഎം കരിമണ്ണൂർ ഏരിയ കമ്മിറ്റി വണ്ണപ്പുറത്ത് സംഘടിപ്പിച്ച കെ.എസ്‌. കൃഷ്‌ണപിള്ളയുടെ എഴുപത്തി ഏഴാമത് രക്തസാക്ഷി ദിനാചരണം സിപിഎം ജില്ലാ സെക്രട്ടറി സി.വി. വർഗീസ്‌ ഉദ്‌ഘാടനം ചെയ്തു. സംഘാടകസമിതി ചെർമാൻ ഷിജോ സെബാസ്‌റ്റ്യൻ അധ്യക്ഷനായി.

പാർട്ടി കരിമണ്ണൂർ ഏരിയ സെക്രട്ടറി പി.പി.സുമേഷ്‌, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ്‌ ഫൈസൽ, ഡി.വൈ.എഫ്‌.ഐ സംസ്ഥാന മുൻ ജോയിന്റ്‌ സെക്രട്ടറി വൈശാഖൻ, പാർട്ടി ഏരിയ കമ്മിറ്റി അംഗങ്ങളായ എൻ.സദാനന്ദൻ, പി.ജെ. ഉലഹന്നൻ, കാളിയാർ ജോഷി, ജഗദമ്മ വിജയൻ, കെ. ജി.വിനോദ്‌ എന്നിവർ സംസാരിച്ചു.