അടിമാലി : സ്വകാര്യ ബസ് സ്റ്റാൻഡിൽ യാത്രക്കാർക്കായി സ്ഥാപിച്ച ഇരുമ്പ് ബെഞ്ച് ദ്രവിപ്പിച്ച് നശിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തിൽ രണ്ട് വ്യാപാര സ്ഥാപനങ്ങൾക്ക് അടിമാലി പഞ്ചായത്ത് നോട്ടീസ് നൽകി. ബസ് സ്റ്റാൻഡിലെ പഞ്ചായത്ത് കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരേയാണ് നടപടി.
വ്യാപാരസ്ഥാപനങ്ങളുടെ മുൻവശത്തായി യാത്രക്കാർക്ക് ഇരിക്കാൻ പഞ്ചായത്ത് സ്ഥാപിച്ച ഇരുമ്പ് ബെഞ്ചുകളിലൊന്നിന്റെ നാല് കാലുകളുടെ ചുവട്ടിലും പൊടിയുപ്പ് വിതറിയനിലയിൽ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു. കാലക്രമേണ ഇരുമ്പ് തുരുമ്പെടുത്ത് ബെഞ്ച് നശിച്ചുപോകുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിൽ ഉപ്പ് വിതറിയതെന്നാണ് പഞ്ചായത്തിന്റെ വിലയിരുത്തൽ.
യാത്രക്കാർ വിവരം അറിയിച്ചതിനെത്തുടർന്ന് വെള്ളിയാഴ്ച അടിമാലി പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി പരിശോധന നടത്തി.ബെഞ്ചിന് തൊട്ടുപിന്നിൽ പ്രവർത്തിക്കുന്ന രണ്ട് സ്ഥാപനങ്ങളാണ് ഇതിന് പിന്നിലെന്ന പ്രാഥമിക നിഗമനത്തിലാണ് നോട്ടീസ് നൽകിയത്. പിഴയടയ്ക്കണമെന്നും മൂന്ന് മാസത്തിനകം പഞ്ചായത്ത് കെട്ടിടത്തിൽനിന്ന് ഒഴിയണമെന്നുമാണ് നോട്ടീസിലെ നിർദേശം.
Published: 28 Nov 2026, 12:47 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented