കട്ടപ്പന : നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ മൈതാനിയിൽ നടന്ന വി. സോമശേഖരൻ നായർ മെമ്മോറിയൽ ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റിൽ കട്ടപ്പന സെയ്ന്റ് ജോർജ് എച്ച്.എസ്.എസ്. ജേതാക്കൾ.വെള്ളിയാഴ്ച നടന്ന ടൂർണമെന്റ് മാധ്യമ പ്രവർത്തകൻ വി.എസ്. അസ്ഹറുദ്ദീൻ ഉദ്ഘാടനംചെയ്തു.ജേതാക്കളായ കട്ടപ്പന സെയ്ന്റ് ജോർജ് എച്ച്.എസ്.എസ്. ടീമിന് 5000 രൂപയും എവർറോളിങ് ട്രോഫിയും രണ്ടാംസ്ഥാനക്കാരായ മേരികുളം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. ടീമിന് 3000 രൂപയും എവർറോളിങ് ട്രോഫിയും സമ്മാനിച്ചു.
മന്നം മെമ്മോറിയൽ ഹൈസ്കൂളിലെ ശബരി ശ്രീകുമാർ മികച്ച കളിക്കാരനായും മേരികുളം സെയ്ന്റ് മേരീസിലെ കായിക അധ്യാപകൻ ബിനു തോമസ് മികച്ച പരിശീലകനായും തിരഞ്ഞെടുക്കപ്പെട്ടു. വിഷൻ ട്രാവൽ ഹബ് ഇടുക്കി കോഡിനേറ്റർ ശ്രീകുമാർ സമ്മാനങ്ങൾ വിതരണംചെയ്തു. പ്രഥമാധ്യാപിക എൻ. ബിന്ദു, അഡ്മിനിസ്ട്രേറ്റർ അനിത ശേഖർ, സീനിയർ അസിസ്റ്റന്റ് പ്രദീപ്കുമാർ, പി.ടി.എ. പ്രസിഡന്റ് ശരത്, കായിക അധ്യാപകൻ അമൃതേഷ് എന്നിവർ നേതൃത്വം നൽകി.
Published: 28 Nov 2026, 12:48 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented