അമ്മച്ചിക്കടയ്ക്ക് സമീപം വലിയ അപകടഭീഷണി
വാഗമൺ : പുള്ളിക്കാനം- വാഗമൺ റോഡിൽ അമ്മച്ചിക്കടയ്ക്ക് സമീപമുള്ള കലുങ്കിന്റെ അടിഭാഗം പൂർണമായി ഇടിഞ്ഞുതാഴ്ന്ന നിലയിൽ.
കുമളി- തൊടുപുഴ ബസ് റൂട്ടിലെ പ്രധാനപാതയിലുള്ള ഈ കലുങ്കിന്റെ അടിഭാഗം പൊള്ളയായിക്കിടക്കുന്നത് വലിയ അപകടഭീഷണിയാണുയർത്തുന്നത്. എപ്പോൾ വേണമെങ്കിലും തകർന്നു വീഴാവുന്ന നിലയിലാണ് കലുങ്ക്.
ദിവസേന നിരവധി കെ.എസ്.ആർ.ടി.സി., സ്വകാര്യ ബസുകളും ചരക്കുവാഹനങ്ങളും സ്വകാര്യ വാഹനങ്ങളും കാൽനട യാത്രക്കാരും കടന്നുപോകുന്ന തിരക്കേറിയ പാതയാണിത്.
സ്കൂൾ വിദ്യാർഥികൾ, സ്ത്രീകൾ, പ്രായമായവർ ഉൾപ്പെടെ നിരവധി പേർ ഇതുവഴി കാൽനടയായും യാത്ര ചെയ്യുന്നു.
കലുങ്കിന്റെ നിർമാണത്തിലെ തകരാറുമൂലം അടിഭാഗത്തെ മണ്ണും കല്ലും ഒലിച്ചുപോയി കലുങ്ക് തകർച്ചയുടെ വക്കിലാണ്.
മുകളിൽ റോഡ് സുരക്ഷിതമാണെന്ന് തോന്നുമെങ്കിലും വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഏതുനിമിഷവും കലുങ്ക് പൂർണമായി തകർന്ന് താഴേക്ക് വീഴാവുന്ന സ്ഥിതിയാണുള്ളത്.
കലുങ്ക് തകർന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും അധികൃതർക്ക് അറിഞ്ഞ ഭാവം പോലുമില്ലെന്നാണ് നാട്ടുകാർ പറയുന്നത്
മഴ ശക്തമാകുന്നതോടെ അപകടസാധ്യത ഇരട്ടിക്കും. വിനോദസഞ്ചാര മേഖല കൂടിയായ ഇവിടെ വൻ ദുരന്തം ഒഴിവാക്കാൻ അധികൃതർ അടിയന്തരമായി ഇടപെട്ട് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഉടൻ നടത്തണമെന്നാണ് നാട്ടുകാരുടെയും യാത്രക്കാരുടെയും ആവശ്യം.
Published: 26 Sept 2026, 02:54 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented