ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലിയിൽ നടന്നു
അടിമാലി : ലഹരിവിമുക്ത കേരളത്തിനായി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമഗ്ര ലഹരിവിരുദ്ധ ജനകീയ കാംപെയിനായ ‘തൂഫാൻ’ പദ്ധതിയുടെ ഭാഗമായി നാഷണൽ സർവീസ് സ്കീം ഒരുക്കുന്ന ‘തൂഫാൻ കമാൻഡോസ്’ മിഷന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം അടിമാലി എസ്.എൻ.ഡി.പി. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
സ്‌കൂളിലെ എൻ.എസ്.എസ്. യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസ് പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചു. എഫ്. രാജ എം.എൽ.എ.യും ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നെത്തിയ രണ്ടായിരത്തോളം എൻ.എസ്.എസ്. വൊളന്റിയർമാരെ ഔദ്യോഗികമായി ‘തൂഫാൻ കമാൻഡോകളായി’ പ്രഖ്യാപിക്കുകയും ചെയ്തു. അടിമാലി പഞ്ചായത്ത് പ്രസിഡന്റ് ബാബു പി.കുര്യാക്കോസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തുടർന്ന് 2000 തൂഫാൻ കമാൻഡോകളും ക്ഷണിതാക്കളും നാട്ടുകാരും അണിനിരന്ന ഒരുകിലോമീറ്റർ മെഗാ ജനകീയ വാക്കത്തോൺ അടിമാലി സി.ഐ. സിദ്ദിഖ് അബ്ദുൾ ഖാദർ ഫ്ലാഗോഫ് ചെയ്തു. ലഹരിവിരുദ്ധ പ്രതിജ്ഞ, ഫ്ലാഷ് മോബ് തുടങ്ങിയ വൈവിധ്യമാർന്ന ബോധവത്കരണ കലാപരിപാടികളും നടന്നു. തൂഫാൻ കമാൻഡോ ക്യാപ്പ്, ക്ലോത്ത് ബാഡ്ജ് എന്നിവയുടെ വിതരണം ജില്ലാ സാമൂഹ്യനീതി ഓഫീസർ വി.എ. ഷംനാദ് നിർവഹിച്ചു. വി.എച്ച്.എസ്.ഇ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ കെ.വി. മനോജ് എൻ.എസ്.എസ്. ദിനസന്ദേശം നൽകി. വി.എച്ച്.എസ്.ഇ പ്രിൻസിപ്പൽ എ.എസ്. അജി, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബി.അജയ്, പി.ടി.എ. പ്രസിഡന്റ് അഡ്വ. രാജീവ് ഏലിയാസ്, അടിമാലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് റൈഹാനത്ത് ഷുക്കൂർ, ഹയർസെക്കൻഡറി എൻ.എസ്.എസ്. സ്റ്റേറ്റ് അഡ്വൈസറി മെമ്പർ രാജൻ തോമസ്, വി.എച്ച്.എസ്.ഇ. പ്രിൻസിപ്പൽ കോഡിനേറ്റർ മഹിമ എം.ജി., വി.എച്ച്.എസ്.ഇ. എൻ.എസ്.എസ്. ജില്ലാ കോഡിനേറ്റർ ഷിജു കെ.ഒ., പ്രിൻസിപ്പൽ ശോഭ കെ.എസ്. എന്നിവർ പ്രസംഗിച്ചു.
Published: 25 Sept 2026, 02:41 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented