പീരുമേട് : ആരോഗ്യരംഗത്ത് സർക്കാർ ജനോപകാരപ്രദമായ മാറ്റങ്ങളാണ് നടപ്പിലാക്കുന്നതെന്ന് സിറിയക്‌ തോമസ് എം.എൽ.എ.

To advertise here,

പീരുമേട് താലൂക്ക് ആശുപത്രിയിൽ എക്സ്റേ‌ യൂണിറ്റും ഫുള്ളി ഓട്ടോമാറ്റിക് ബയോ കെമിസ്ട്രി അനലൈസറും നാടിന് സമർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇനിയും നിരവധി പദ്ധതികൾ ആശുപത്രിയിൽ നടപ്പാക്കേണ്ടതുണ്ടെന്നും അതിനായി സർക്കാർ ഫണ്ടുകൾ പ്രയോജനപ്പെടുത്തുമെന്നും എം.എൽ.എ. പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സന്തോഷ് പണിക്കർ അധ്യക്ഷതവഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം മിനി സാബു മുഖ്യപ്രഭാഷണവും ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ പി.തോമസ് ആമുഖപ്രഭാഷണവും നടത്തി. സംസ്ഥാന ആരോഗ്യ ഏജൻസി ജോയിന്റ് ഡയറക്ടർ ഡോ. ആശിഷ് മോഹൻ കുമാർ, പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ശാന്തി രമേശ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻമാരായ വനിതാ മുരുകൻ, നിക്സൺ ജോർജ്, അനിതാ സന്തോഷ്, അംഗങ്ങളായ നൗഷാദ് വെംബ്ലി, ബിനോയ് കുര്യൻ, പി.എ. അബ്ദുൽ റഷീദ്, കെ.കെ. ജീവാമോൾ, ജി. മഹേന്ദ്രൻ, കെ.ബി. ഷെമീന, ഷീല ടീച്ചർ, ദേവി ഈശ്വരൻ, വിൽസമ്മ ആന്റണി, ആശുപത്രി സൂപ്രണ്ട് ഡോ. എബി സൂഷൻ, പഞ്ചായത്തംഗം അതിരാ ഷിബു തുടങ്ങിയവർ പങ്കെടുത്തു.