ചള്ളാവയലിൽ റോഡ് ഉപരോധിക്കും
മുട്ടം : കുടിവെള്ള പദ്ധതിക്ക് വേണ്ടി കുത്തിപ്പൊളിച്ച ചള്ളാവയൽ-വള്ളിപ്പാറ -പൊതിചോറ്റ്പാറ റോഡ് ടാറിങ്ങ് നടത്തി പുനഃസ്ഥാപിക്കാത്തതിൽ പ്രതിഷേധിച്ച് ചള്ളാവയൽ ജങ്ഷനിൽ റോഡ് ഉപരോധിക്കാൻ മുട്ടം ഡിവലപ്പ്മെന്റ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മറ്റി യോഗം തീരുമാനിച്ചു.
തിങ്കളാഴ്ച രാവിലെ 10.30 മുതലാണ് റോഡ് ഉപരോധം. മീനച്ചിൽ താലൂക്കിലെ വിവിധ മേഖലകളിലേക്കും മുട്ടം, കുടയത്തൂർ, കരിങ്കുന്നം എന്നിങ്ങനെ പഞ്ചായത്ത് പ്രദേശങ്ങളിലേക്കും ശുദ്ധജല വിതരണത്തിന് പൈപ്പ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് ജലജീവൻ മിഷൻ അധികാരികൾ ചള്ളാവയൽ-വള്ളിപ്പാറ-പൊതിചോറ്റ്പാറ റോഡ് കുത്തിപ്പൊളിച്ചത്. എന്നാൽ, മൂന്ന് വർഷങ്ങൾ കഴിയാറായിട്ടും കുത്തിപ്പൊളിച്ച റോഡ് ടാറിങ്ങ് ചെയ്ത് പുനഃസ്ഥാപിക്കാൻ ജല ജീവൻമിഷൻ അധികൃതർ യാതൊരു നടപടികളും സ്വീകരിക്കാത്ത അവസ്ഥയാണ്.ചള്ളാവയൽ മുതൽ വള്ളിപ്പാറ വരെയുള്ള പ്രദേശത്തെ റോഡ് മീനച്ചിൽ കുടിവെള്ള പദ്ധതിക്കും വള്ളിപ്പാറ മുതൽ രണ്ട് കിലോമീറ്റർ ദൂരത്തിൽ പൊതിചോറ്റ്പാറ റോഡ് മുട്ടം-കുടയത്തൂർ-കരിങ്കുന്നം പഞ്ചായത്ത് പ്രദേശത്തേക്ക് കുടി വെള്ളം എത്തിക്കുന്നതിനും വേണ്ടിയാണ് കുത്തിപ്പോളിച്ചത്. റോഡ് കുത്തിപ്പൊളിച്ചാലുണ്ടാകുന്ന ദുരിതങ്ങളുടെ ആശങ്കയെ തുടർന്ന് മുട്ടം പ്രദേശവാസികൾ സംഘടിച്ച് പ്രതിഷേധിച്ചു. ഇതേത്തുടർന്ന് പഞ്ചായത്ത് ഭരണസമിതി നിരവധിപ്രാവശ്യം ജനകീയയോഗങ്ങൾ ചേർന്നിരുന്നു. 100 മീറ്റർ നീളത്തിൽ കുത്തിപ്പൊളിക്കുന്ന റോഡ് ടാർ ചെയ്ത് പൂർവസ്ഥിതിയിലാക്കിയതിനുശേഷമേ മറ്റ് ഭാഗങ്ങൾ കുത്തിപ്പൊളിക്കുകയുള്ളുവെന്ന് ജലജീവൻ മിഷനും വാട്ടർ അതോറിറ്റി അധികൃതരും പഞ്ചായത്തിൽ ചേർന്ന ജനകീയ യോഗങ്ങളിൽ ആവർത്തിച്ച് ഉറപ്പുനൽകി. എന്നാൽ, ജനങ്ങളെ കബളിപ്പിക്കുന്ന നടപടികളാണ് മൂന്ന് വർഷങ്ങളായി അവർ തുടരുന്നത്. എം.എ. ഷബീർ, സുജി പുളിക്കൽ, പി.എസ്. രാധാകൃഷ്ണൻ, അജയൻ താന്നിക്കാമറ്റം, സിജോ കളരിക്കൽ, ബേബി ചൂരപ്പൊയ്കയിൽ, ജോർജ് മുഞ്ഞനാട്ട്, ഫൈസൽ കെ. മൈദീൻ എന്നിവർ സംസാരിച്ചു.
Published: 30 Oct 2026, 01:10 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented