അടൂർ : കനാൽ റോഡുകൾ കാടുമൂടിയതോടെ യാത്ര ദുഷ്കരമാകുന്നു. മരങ്ങളും ചെറുചെടികളും പുല്ലുകളും വളർന്നുപടർന്ന് റോഡിലേക്ക് ചാഞ്ഞും ഒടിഞ്ഞുവീണും കിടക്കുകയാണ്. കനാൽ റോഡുകൾ ഉണ്ടെന്നുപോലും തിരിച്ചറിയാൻ കഴിയാത്തവിധമാണ് അടൂർ മേഖലയിലെ മിക്ക റോഡുകളുടെയും അവസ്ഥ.കാടുപിടിച്ച കനാൽ ഭാഗങ്ങളിൽ അറവുമാലിന്യം ഉൾപ്പെടെയുള്ളവ നിക്ഷേപിക്കുന്നതും പതിവായതോടെ പ്രദേശങ്ങളിൽ ദുർഗന്ധവും രൂക്ഷമാണ്. കാടുകൾ റോഡിലേക്ക് പടരുന്നത് യാത്രക്കാർക്ക് തടസ്സമാകുന്നതിനൊപ്പം അപകടസാധ്യതയും വർധിപ്പിക്കുന്നു. കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും ഒരുപോലെ ദുരിതമാകുകയാണ് ഈ സ്ഥിതി.മുമ്പ് തൊഴിലുറപ്പ് പദ്ധതിയിലൂടെ കാട് വെട്ടിത്തെളിക്കുന്ന ജോലികൾ നടത്തിയിരുന്നു. എന്നാൽ, ആവർത്തനസ്വഭാവമുള്ള പ്രവൃത്തികൾക്ക് നിലവിലെ മാനദണ്ഡങ്ങളിൽ നിയന്ത്രണമുള്ളതിനാൽ ഇത്തരം ജോലികൾക്ക് അനുമതി ലഭിക്കുന്നില്ലെന്നാണ് അധികൃതരുടെ വിശദീകരണം. ഇതോടെ കനാൽ റോഡുകളിലെ കാടുകൾ നീക്കം ചെയ്യാനാകാത്ത സ്ഥിതിയാണ്.റോഡുകളിലെ കാട് വെട്ടിത്തെളിച്ച് ഗതാഗതം സുഗമമാക്കുന്നതിനും മാലിന്യനിക്ഷേപം തടയുന്നതിനും അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം. തൊഴിലുറപ്പ് പദ്ധതിയുടെ മാനദണ്ഡങ്ങളിൽ ആവശ്യമായ മാറ്റം വരുത്തി കാട് വെട്ടിത്തെളിക്കുന്ന ജോലികൾക്ക് അനുമതി നൽകണമെന്നും അവർ ആവശ്യപ്പെടുന്നു.
Published: 30 Oct 2026, 12:50 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented