കട്ടപ്പന : വ്യാഴം , വെള്ളി ദിവസങ്ങളിൽ ഇരട്ടയാർ സെയ്ന്റ് തോമസ് എച്ച്.എസ്.എസിൽ നടക്കുന്ന റവന്യൂജില്ലാ ശാസ്ത്രമേളയുടെ ലോഗോ പ്രകാശനം സ്കൂൾ മാനേജർ ഫാ. സഖറിയാസ് കുമണ്ണുപറമ്പിൽ നിർവഹിച്ചു. ലോഗോ ക്ഷണിച്ചിരുന്നെങ്കിലും പ്രസിദ്ധീകരണ യോഗ്യമായവ ലഭിക്കാത്തതിനാൽ ‘കൈറ്റ്’ ആണ് ലോഗോ നിർമിച്ചത്. ഉപജില്ലകളിൽനിന്നും രണ്ട് ദിവസങ്ങളിലായി ഏകദേശം 2000 ത്തോളം കുട്ടികൾ പങ്കെടുക്കുന്ന ശാസ്ത്രമേളയുടെ വിജയകരമായ നടത്തിപ്പിനായി വിപുലമായ ക്രമീകരണങ്ങൾ പൂർത്തിയായി . സയൻസ്, സോഷ്യൽ സയൻസ്, ഗണിതം, ഐടി, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങളിൽ ആണ് മേളകൾ നടത്തപ്പെടുന്നത്. വ്യാഴാഴ്ച രാവിലെ 10-ന് ഇരട്ടയാർ പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രജനി അധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനം സേനാപതി വേണു എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ, ബ്ലോക്ക്, ഗ്രാമപ്പഞ്ചായത്ത് പ്രതിനിധികൾ പങ്കെടുക്കും. കുട്ടികൾക്കും ഒഫീഷ്യൽസിനും വൊളന്റിയേഴ്സിനും ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഉറപ്പാക്കുന്നുണ്ട്. ഏകദേശം 200 ഒഫീഷ്യൽസും 100 വൊളന്റിയർമാരും ശാസ്ത്രമേളയുടെ നടത്തിപ്പിൽ പങ്കാളികളാകും. വലിയ പങ്കാളിത്തത്തോടെ നടക്കുന്ന ശാസ്ത്രമേളയിൽ എല്ലാവർക്കും ആവശ്യമായ ഭക്ഷണവും കുടിവെള്ളവും ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. പരിസ്ഥിതി സൗഹാർദമായി മേള സംഘടിപ്പിക്കുന്നതിനും മാലിന്യം കൈകാര്യം ചെയ്യുന്നതിനും പ്രത്യേക ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.
Published: 10 Nov 2026, 03:07 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented