നെടുങ്കണ്ടത്ത് തെരുവുനായശല്യത്തിന് പരിഹാരമില്ല
നെടുങ്കണ്ടം : ടൗണിലും പരിസരപ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമാകുന്നു. കൂട്ടമായി അലഞ്ഞുതിരിയുന്ന നായ്ക്കൾ കാൽനടയത്രക്കാർക്കും ഇരുചക്രവാഹന യാത്രക്കാർക്കും ഒരുപോലെ ഭീഷണിയാവുകയാണ്. പ്രഭാതനടത്തത്തിനായി ഇറങ്ങുന്നവരും പുലർച്ചെ ആരാധനാലയങ്ങളിൽ പോകുന്നവരും തെരുവുനായ്ക്കളെ പേടിച്ച് വടിയുമായാണ് സഞ്ചരിക്കുന്നത്. നായശല്യംമൂലം പ്രഭാതസവാരി ഉപേക്ഷിച്ചവരുമുണ്ട്.
വെളുപ്പിനെ വ്യാപാരസ്ഥാപനങ്ങൾക്ക് മുൻപിൻ ഇറക്കി വെയ്ക്കുന്ന പത്രക്കെട്ടുകളും നായ്ക്കൾ കൂട്ടമായെത്തി കടിച്ചുകീറുന്ന സാഹചര്യമാണുള്ളത്. നഗരത്തിനുള്ളിൽ തെരുവുനായശല്യം രൂക്ഷമായിട്ടും അധികാരികൾ വേണ്ട നടപടി എടുക്കുന്നില്ല എന്നാണ് ജനങ്ങളുടെ ആക്ഷേപം.
എ.ബി.സി. ഉപേക്ഷിച്ചു
നായ്ക്കളുടെ പ്രജനന നിയന്ത്രണത്തിനായി നെടുങ്കണ്ടം ബ്ലോക്കു തലത്തിൽ എ.ബി.സി. സെന്റർ സ്ഥാപിക്കാൻ നടപടി തുടങ്ങിയിരുന്നെങ്കിലും പ്രാദേശിക എതിർപ്പിനെ തുടർന്ന് പദ്ധതി ഉപേക്ഷിച്ചിരുന്നു.
നായകളുടെ എണ്ണം വർധിച്ചതോടെ ഇവ മാലിന്യങ്ങൾ വലിച്ചിഴച്ച് കുടിവെള്ളസ്രോതസ്സുകൾ മലിനമാക്കുന്നതും പതിവായിരിക്കുകയാണ്. പൊതുസ്ഥലങ്ങളിലും വഴിയോരങ്ങളിലും അറവു മാലിന്യം ഉൾപ്പെടെയുള്ള മാലിന്യങ്ങൾ തള്ളുന്നതും നായ്ക്കളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്.
കുടുംബശ്രീപദ്ധതിയും ഉപേക്ഷിച്ചു
കുടുംബശ്രീയുടെ സഹകരണത്തോടെ തെരുവുനായ്ക്കളെ വന്ധീകരിച്ച് തുറന്നുവിടുന്ന പദ്ധതിക്ക് തുടക്കമിട്ടിരുന്നെങ്കിലും അതും പാതിവഴിയിൽ നിലച്ചു.
Published: 08 Nov 2026, 01:13 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented