​തൊടുപുഴ : കലൂർ മേരിലാൻഡ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ ലഹരിവിമുക്ത കേരളം എന്ന സന്ദേശമുയർത്തി സൈക്കിൾ റാലി സംഘടിപ്പിച്ചു.

To advertise here,

ന്യൂമാൻ കോളേജിൽനിന്ന് ആരംഭിച്ച റാലി നഗരത്തിന്റെ വിവിധഭാഗങ്ങളിൽ പര്യടനം നടത്തി ന്യൂമാൻ കോളേജിൽത്തന്നെ സമാപിച്ചു.

റാലിയുടെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും ഗവ. ചീഫ് വിപ്പും എം.എൽ.എ.യുമായ അപു ജോൺ ജോസഫ് നിർവഹിച്ചു.

വിദ്യാർഥികൾ ലഹരിക്കെതിരായ ‘തൂഫാൻ വാരിയേഴ്സ്’ ആയി മാറണമെന്നും ലഹരി ഉപയോഗം എവിടെ കണ്ടാലും അതിനെതിരേ പ്രതികരിക്കാൻ ധൈര്യം കാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ എക്സൈസ് ഇൻസ്പെക്ടർ ബിൻഷാദ് ലഹരിവിരുദ്ധ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

സ്കൂൾ പ്രിൻസിപ്പൽ തോമസ് ജെ. കാപ്പൻ ലഹരിവിരുദ്ധ ബോധവത്കരണ പ്രഭാഷണം നടത്തി. എക്സൈസ് ഇൻസ്പെക്ടർമാരായ ലിജോ ഉമ്മൻ, സെബാസ്റ്റ്യൻ ആന്റണി, ന്യൂമാൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ജെന്നി കെ. അലക്സ്, ബർസാർ ഫാ. ബെൻസൺ എൻ. ആന്റണി, പി.ടി.എ. പ്രസിഡന്റ് സോയ ചാൾസ് എന്നിവർ പങ്കെടുത്തു.

നൂറിലധികം പേർ സൈക്കിളുകളിലും ഇരുചക്രവാഹനങ്ങളിലുമായി അണിനിരന്ന റാലിക്ക് പോലീസ് സേനയും എക്സൈസ് വകുപ്പും മികച്ച സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും റാലിയിൽ പങ്കാളികളായി.