ചിന്നക്കനാൽ : ഒരുവട്ടംകൂടി വിക്രം ചിന്നക്കനാലിന്റെ മണ്ണിലേക്ക്. ഒപ്പം ഭരത്തും. മൂന്നര വർഷംമുമ്പ് ലക്ഷ്യം അരിക്കൊമ്പനാണെങ്കിൽ ഇന്ന് ചക്കക്കൊമ്പൻ.

To advertise here,

അവനെ കാട് മാറ്റാതെ മെരുക്കാൻ രണ്ട് കുങ്കിയാനകളും എത്തിയപ്പോഴേക്കും സിമൻറുപാലത്തെ പഴയ കുങ്കിത്താവളം പൂർണസജ്ജമായി കഴിഞ്ഞിരുന്നു...

14 മണിക്കൂർ യാത്ര

വയനാട് മുത്തങ്ങ ആനപ്പന്തിയിൽനിന്ന് ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് രണ്ട് കുങ്കിയാനകളും 30 അംഗ ദ്രുതപ്രതികരണസേനയും യാത്ര തിരിച്ചത്. ലോറിയിൽ നല്ല ബലത്തിൽ സംരക്ഷണവേലി കെട്ടിയാണ് ആനകളെ കയറ്റിയത്. സമയമെടുത്തുതന്നെ അവർ ചുരമിറങ്ങി. ആനകൾക്ക് തീറ്റയും വെള്ളവും ഇടയ്ക്കിടയ്ക്ക് നൽകി. നേര്യമംഗലം പാലം കടന്നപ്പോഴേക്കും പുലർച്ചെ നാല് കഴിഞ്ഞു. കൊച്ചി-ധനുഷ്കോടി ദേശീയപാതയിലൂടെ യാത്ര. ദേവികുളം ഗ്യാപ് റോഡിന്റെ മനോഹാരിതയിലേക്ക് കടന്നപ്പോൾ രാവിലെ ഏഴ് കഴിഞ്ഞു. മൂടൽ മഞ്ഞിനെ വകഞ്ഞുമാറ്റി ചിന്നക്കനാലിലേക്ക്.

കരിവീട്ടിയുടെ ഓർമ്മ​

വിലക്ക്-സിങ്ങുകണ്ടം റോഡിലെത്തിയപ്പോൾ സമയം ഏഴര. അരിക്കൊമ്പൻ ദൗത്യം നടന്ന കരിവീട്ടി ഭാഗത്തുകൂടി അന്ന് ആ ദൗത്യത്തിൽ പങ്കാളിയായ വിക്രമും ഒപ്പം ഭരതും 301 കോളനിയുടെ പ്രവേശനകവാടത്തിലേക്ക്. കുങ്കിത്താവളം സിമൻറുപാലത്താണ് സജ്ജമാക്കിയത്. എന്നാൽ ഇവിടെ ആനകളെ വാഹനത്തിൽ നിന്നിറക്കാനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് 301 ഭാഗത്തേക്ക് കൊണ്ടുപോയത്. ഇവിടെ നിരപ്പായ പ്രതലത്തിനുസമീപം ഉയരമുള്ള തിട്ടയുണ്ട്. അവിടെ എളുപ്പത്തിൽ ആനകളെ ഇറക്കാൻപ്പറ്റി. ഇറങ്ങിയുടനെ ആനകൾ സമീപത്തേക്ക് നടന്ന്

അപ്പോഴേക്കും വാർത്ത അറിഞ്ഞ് നാട്ടുകാരെത്തി. കൂടെ വിനോദസഞ്ചാരികളും. എല്ലാവർക്കും കൗതുകം. തുടർന്ന് ആനകളെ നടത്തി കുങ്കിത്താവളത്തിലേക്ക് കൊണ്ടുപോയപ്പോഴും ആളുകൾ അനുഗമിച്ചു. കുങ്കിത്താവളത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനമില്ല.