ചങ്ങനാശ്ശേരി : ചങ്ങനാശ്ശേരി താലൂക്ക് ജനറൽ ആസ്പത്രിയിൽ ഉദ്ഘാടനം നടത്തി ഒരുവർഷം കഴിഞ്ഞിട്ടും നേത്രവിഭാഗം ഓപ്പറേഷൻ തി​േയറ്റർ തുറന്നില്ല. കഴിഞ്ഞവർഷം ഓഗസ്റ്റ് 16-ന് അന്നത്തെ മന്ത്രി വീണാ ജോർജാണ് ഉദ്ഘാടനം നടത്തിയത്. ഒരുകോടി രൂപയാണ് ചെലവായത്.

To advertise here,

കേരള മെഡിക്കൽ സർവീസ് കോർപറേഷനിൽനിന്ന് ശസ്ത്രക്രിയ ഉപകരണങ്ങളും മെഷിനുകളും എത്താൻ വൈകുന്നതാണ് പ്രവർത്തനം ആരംഭിക്കാത്തതിനുകാരണം.

 

രണ്ടുനിലകളിലായി നിർമിച്ച ജനറൽ ആശുപത്രിയിലെ പുതിയ ഓർത്തോബ്ലോക്കും ഇതുവരെ തുറന്നില്ല. ഉദ്ഘാടനം നടത്തിയിട്ട് ഏഴുമാസം കഴിഞ്ഞു. നാഷണൽ ഹെൽത്ത് മിഷന്റെ (എൻ.എച്ച്.എം) ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടുകോടി രൂപ ചെലവഴിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്.

ഇലക്ട്രിക്കൽ ജോലികൾ പൂർത്തിയാകാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. പുതിയകെട്ടിടം നോക്കുകുത്തിയായി നിൽക്കുമ്പോൾ പരിമിത സൗകര്യമുള്ള നിലവിലെ ഓർത്തോ മുറിക്ക്‌ മുൻപിൽ ആളുകൾ ക്യൂ നിൽക്കണം.

പുതിയതായി നിർമിച്ച ഡയാലിസിസ് യൂണിറ്റിന്റെ പ്രവർത്തനവും ഇതുവരെ ആരംഭിക്കാനായിട്ടില്ല. എൻ.എച്ച്.എമ്മിന്റെ 49.30 ലക്ഷം രൂപ ചെലവഴിച്ചാണ് പദ്ധതി പൂർത്തിയാക്കിയത്.

കിടങ്ങൂർ : ഹരിതകേരളം മിഷന്റെ ഭാഗമായി കിടങ്ങൂർ പഞ്ചായത്തിൽ കിടങ്ങൂർ അമ്പലത്തിന് സമീപം ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച വഴിയിടം ഉപയോഗശൂന്യമായിക്കിടക്കുന്നു. നിർമാണം പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ചതല്ലാതെ യാതൊരു പ്രവൃത്തിയും നടന്നിട്ടില്ല. ലക്ഷങ്ങൾ ചെലവിട്ട് നിർമിച്ച കെട്ടിടം കാട്ടുപള്ളകൾ കയറി നശിക്കുകയാണ്. റോഡ് നിരപ്പിൽനിന്നും അമ്പതടിയോളം താഴ്ചയിലാണ് വഴിയിടം നിർമിച്ചിരിക്കുന്നത്.

അതിനാൽ തന്നെ ആളുകൾ ഇത് വാടകയ്ക്ക് എടുക്കുന്നതിനോ മറ്റു വ്യാപാരങ്ങൾ തുടങ്ങുന്നതിനോ യാതൊരു സാധ്യതയുമില്ല. എന്നാൽ ഈ കെട്ടിടം പില്ലറുകൾ ഉപയോഗിച്ച് പൊക്കി റോഡുനിരപ്പിൽ നിർമിച്ചിരുന്നെങ്കിൽ പ്രയോജനപ്പെടുമായിരുന്നു.

യാതൊരു ശാസ്ത്രീയ അടിസ്ഥാനവുമില്ലാതെ നിർമിച്ച കെട്ടിടം ഉപയോഗശൂന്യമായി നശിക്കുകയാണ്. ഇതിന്റെ പരിസരം സമൂഹവിരുദ്ധർ താവളമാക്കുകയും ചെയ്യുന്നു.