തലയോലപ്പറമ്പ് : വടയാർ മേഖലയിലെ വെള്ളപ്പൊക്കം കുറയ്ക്കാനുള്ള സമഗ്രപദ്ധതി രൂപവത്‌കരണ പഠനത്തിന് (ഡി.പി.ആർ.) തുടക്കമായി. വിശദ പദ്ധതിരേഖ രൂപവത്‌കരണയോഗം കെ. ബിനിമോൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു.തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ജോസ് വേലിക്കകം അധ്യക്ഷത വഹിച്ചു.
നബാർഡിൽനിന്നുള്ള 10 കോടിയിലധികം രൂപയുടെ പദ്ധതി സമർപ്പണത്തിനുള്ള ഡി.പി.ആർ. തയ്യാറാക്കാൻ റിട്ട. ജലവിഭവ വകുപ്പ് എൻജിനീയർമാരടങ്ങുന്ന വിദഗ്‌ധസമിതിയെ ചുമതലപ്പെടുത്തി.വടയാർ പാലത്തിന്റെ കിഴക്കേകരയിലൂടെ ചക്കാല, മുട്ടുങ്കൽ, തേവലക്കാട് ഭാഗം വഴി തെക്കുംചേരി പാടശേഖര അതിർവരമ്പിലൂടെ തെക്കേകരി, മനയക്കക്കരി, എസ്.എൻ.വി., പാറ, നടുക്കരി, വടക്കേ പുതുശ്ശേരി എന്നീ പാടശേഖരങ്ങളിലൂടെ കോരിക്കൽ പാലംവരെയും തുടർന്ന് കുറുന്തുറ പുഴയുടെ ഇരുകരകളും സംരക്ഷിച്ച് കെ.ആർ. ഓഡിറ്റോറിയം വരെയും പുറംബണ്ട് നിർമിക്കാനാണ് പഠനം തുടങ്ങിയത്.
കൂടാതെ, വടയാർ ഇളങ്കാവ് പാലത്തിനുസമീപം പുഴയ്ക്കുകുറുകെ ഷട്ടർ നിർമിക്കാനും പദ്ധതി ലക്ഷ്യമിടുന്നു.തലയോലപ്പറമ്പ് പഞ്ചായത്തിന്റെ വടയാർ മേഖലയിലെ ഒന്നാം വാർഡിലും പതിമൂന്ന് മുതൽ പതിനേഴുവരെയുള്ള വാർഡുകളിലെ ഇടതോടുകൾ ആഴംകൂട്ടി പാലങ്ങളും കലുങ്കുകളും നിർമിച്ച് നീരൊഴുക്ക് തടസ്സങ്ങൾ നീക്കിയാൽ വടയാർ മേഖലയിലെ മഴക്കാല ദുരിതം ഒഴിവാകുമെന്നാണ് കണ്ടെത്തൽ.ജില്ലാ പഞ്ചായത്തംഗം വിജയമ്മ ബാബു, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്തംഗം സീതു ശശിധരൻ, തലയോലപ്പറമ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനിതാ സുബാഷ് തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് എം.എൽ.എ.യും പഞ്ചായത്ത് ജനപ്രതിനിധികളും വിദഗ്‌ധ സമിതിയംഗങ്ങളും പുരവഞ്ചിയിൽ സഞ്ചരിച്ച് പദ്ധതിപ്രദേശങ്ങൾ നേരിട്ട് സന്ദർശിച്ചു.ഡി.പി.ആർ. പഠനത്തിന് തുടക്കം
Published: 05 Oct 2026, 01:47 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented