​തൊടുപുഴ : ന്യൂമാൻ കോളേജ് സ്വാശ്രയവിഭാഗം ഓൾ കേരള ഇന്റർ സ്കൂൾ ഫെസ്റ്റ് സംഘടിപ്പിച്ചു. യോഗം കോളേജ് വൈസ് പ്രിൻസിപ്പൽ പ്രൊഫ. ബിജു പീറ്റർ ഉദ്ഘാടനം ചെയ്തു.

To advertise here,

കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. ജെന്നി കെ.അലക്സ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രിൻസിപ്പൽ മേജർ. പ്രജീഷ് സി.മാത്യു, കോളേജ് ബർസാർ റവ. ഫാ. ബെൻസൻ എൻ.ആൻ്റണി, സെൽഫ് ഫിനാൻസിങ് അഡ്മിനിസ്ട്രേറ്റർ റവ. ഫാ. അലൻ അലക്സ്‌, മുനീർ കെ.എം., ഡിപ്പാർട്മെന്റ് മേധാവി ശോഭ തോമസ്, സ്റ്റുഡന്റ് കോഡിനേറ്റർ അരവിന്ദ് കൃഷ്ണ എന്നിവർ സംസാരിച്ചു.

ട്രഷർ ഹണ്ട്, ഫോട്ടോഗ്രാഫി കോണ്ടെസ്റ്റ്, ബെസ്റ്റ് മാനേജ്മെന്റ് ടീം, ഫുട്ബോൾ, ചെസ്സ്, മിനി മിൽഷ്യ, ക്യാരംസ്, സ്റ്റോക്ക് ഗെയിം എന്നീ മത്സര ഇനങ്ങളിലായി നിരവധി വിദ്യാർഥികൾ പങ്കെടുത്തു.