തൊടുപുഴ : മുതലക്കോടത്ത് തിരക്കേറിയ കവലയിൽ വഴിയോരക്കച്ചവടം ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും വലിയ തടസ്സമാകുന്നതായി പരാതി. സെയ്ന്റ് ജോർജ് പള്ളിക്ക് എതിർവശം ഹയർസെക്കൻഡറി സ്കൂൾ കവലയിലാണ് ഉന്തുവണ്ടിയിൽ പഴം, പച്ചക്കറി കച്ചവടം നടത്തുന്നത്.
ബസ് സ്റ്റോപ്പുകൂടി സ്ഥിതിചെയ്യുന്ന ഈ ഭാഗത്ത് സ്കൂൾ വിദ്യാർഥികളുടെ തിരക്കും പള്ളിയിലെത്തുന്ന വിശ്വാസികളുടെ വാഹനങ്ങളും പഴേരി, മഠത്തിക്കണ്ടം ഭാഗങ്ങളിൽനിന്നുള്ള വാഹനങ്ങളും ഒരുപോലെ എത്തുന്നുണ്ട്.
ഇതിനിടയിലാണ് റോഡിനോട് ചേർന്ന് ഉന്തുവണ്ടിയിൽ കച്ചവടം നടത്തുന്നത്. സ്കൂൾ ഗ്രൗണ്ടിലേക്ക് പോകുന്ന വാഹനങ്ങൾക്കും ഇത് തടസ്സം സൃഷ്ടിക്കുന്നു.
തൊടുപുഴ–ഉടുമ്പന്നൂർ റോഡിൽ രാവിലെ മുതൽ രൂക്ഷമായ ഗതാഗതത്തിരക്കാണ് അനുഭവപ്പെടുന്നത്. റോഡിന് വീതിയും കുറവാണ്. ഇതിനിടയിൽ വഴിയോരക്കച്ചവടംകൂടി ഗതാഗതക്കുരുക്ക് രൂക്ഷമാക്കുകയാണ്.
വിഷയം നാട്ടുകാരും വ്യാപാരികളും പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും നടപടിയുണ്ടാകുന്നില്ലെന്നാണ് ആക്ഷേപം.
പൊതുമരാമത്തുവകുപ്പും നഗരസഭയും പ്രശ്നത്തിൽ ഇടപെടുന്നില്ല. വഴിയോരക്കച്ചവടക്കാരെ സൗകര്യങ്ങളുള്ളിടത്തേക്ക് പുനരധിവസിപ്പിച്ച് ഗതാഗതം സുഗമമാക്കാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Published: 27 Nov 2026, 01:34 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented