മൂന്നാർ : ഹൈറേഞ്ചിലെ ആദ്യ കത്തോലിക്കാ ദേവാലയമായ മൂന്നാർ മൗണ്ട് കാർമ്മൽ ദേവാലയത്തിൽ തിരുനാളിന് കൊടിയേറി. ഇടവക മധ്യസ്ഥയായ കർമ്മല മാതാവിന്റെ തിരുനാൾ 25-ന് സമാപിക്കും.

To advertise here,

ബസിലിക്ക റെക്ടർ ഫാ.മൈക്കിൾ വലയിഞ്ചിയിൽ പതാക ഉയർത്തി. തിരുനാളിന്റെ സമാപന ദിവസമായ 25 ന് വിജയപുരം രൂപതാ മെത്രാൻ റൈറ്റ്.റവ.ഡോ.ജസ്റ്റിൻ മഠത്തിപ്പറമ്പിൽ നേതൃത്വം നൽകും. തിരുനാൾദിനങ്ങളിൽ വൈകീട്ട് അഞ്ചിന് ദിവ്യബലി അർപ്പിക്കും. എല്ലാ ദിവസവും നൊവേനയും നേർച്ചവിതരണം ഉണ്ടായിരിക്കും. 25-ന് ടൗൺചുറ്റിയുള്ള പ്രദക്ഷിണവും നടത്തപ്പെടും.