വാഗമൺ തവളപ്പാറയിൽ മാലിന്യം തള്ളി

To advertise here,

വാഗമൺ : വിനോദസഞ്ചാരകേന്ദ്രമായ വാഗമൺ തവളപ്പാറയിൽ വൻതോതിൽ മാലിന്യം തള്ളി. ഒക്ടോബർ 14-ന് രാത്രിയിലാണ് നഗരത്തിലെ ഹോട്ടലുകളിൽനിന്നും ഇറച്ചിക്കടകളിൽനിന്നുമുള്ള മാംസ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് കുപ്പികളും ഇവിടെ തള്ളിയത്. ഇത് ഇവിടെക്കിടന്ന് ഇപ്പോഴും ചീഞ്ഞ് നാറുന്നു.

വാഗമൺ-ഉപ്പുതറ റോഡിൽ കൈചൂണ്ടിക്ക് സമീപമാണ് തവളപ്പാറ. ഇത് വാഗമൺ വിനോദസഞ്ചാരകേന്ദ്രത്തിലെ പ്രധാന വ്യൂ പോയിന്റാണ്. നിരവധി വിനോദസഞ്ചാരികൾ ഇവിടെ സന്ദർശിക്കാറുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാറക്കെട്ടുകൾക്ക് താഴേക്ക് രാത്രികാലങ്ങളിൽ മാലിന്യം എറിയുന്നത് ഇവിടെ പതിവാണ്.

തൊട്ടടുത്തുള്ള വടക്കേപ്പുരട്ട് പ്രദേശത്ത് കുഞ്ഞുങ്ങളും അങ്കണവാടികളും ഉൾപ്പെടെ നിരവധിയാളുകൾ തിങ്ങിപ്പാർക്കുന്നുണ്ട്. ഇത് പകർച്ചവ്യാധി ഭീഷണി ഉയർത്തുന്നു. സഞ്ചാരികൾക്കും ഇത് കടുത്തബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.

ആരോഗ്യവകുപ്പും പഞ്ചായത്തും മൗനം പാലിക്കുകയാണ് ചെയ്യുന്നത്. തുടർന്ന് വാർഡ്മെമ്പർ സി. കുമാറിന്റെയും പ്രദേശവാസികളുടെയും നേതൃത്വത്തിൽ പൊതുജനങ്ങളാണ് മാലിന്യം നീക്കിയത്. സാമൂഹികവിരുദ്ധർക്കെതിരേ കർശന നടപടിയെടുത്ത് ശാശ്വതപരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.