കുമളി : മുല്ലപ്പെരിയാർ ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി.
നാഷണൽ ഡാം സേഫ്റ്റി അതോറിറ്റി ദക്ഷിണമേഖലാ ഡയറക്ടർ ആർ. ഗിരിധരന്റെ നേതൃത്വത്തിലാണ് പരിശോധനയ്ക്കെത്തിയത്. പ്രധാന അണക്കെട്ട്, ബേബി ഡാം, എർത്തൻ ഡാം എന്നിവ സന്ദർശിച്ച സംഘം നീരൊഴുക്ക്, ജലച്ചോർച്ച, സ്ലൂയിസ് ഗേറ്റുകളുടെ പ്രവർത്തനം, ഗാലറി, സ്പിൽവേ ഷട്ടറുകൾ എന്നിവ പരിശോധിച്ചു. തുടർന്ന് അവലോകനയോഗം ചേർന്നു. അണക്കെട്ടിൽ നടത്തേണ്ട പതിവ് അറ്റകുറ്റപ്പണിൾ, ബേബി ഡാം ബലപ്പെടുത്തൽ, വള്ളക്കടവിൽനിന്ന് മുല്ലപ്പെരിയാർ അണക്കെട്ടിലേക്കുള്ള റോഡ് നവീകരണ ജോലികളിലെ കാലതാമസം തുടങ്ങിയ വിഷയങ്ങൾ തമിഴ്നാട് ഉദ്യോഗസ്ഥർ ഉന്നയിച്ചു. സ്പിൽവേയിലെ 13 ഷട്ടറുകളിൽ മൂന്നെണ്ണത്തിന്റെ പ്രവർത്തനം പരിശോധിച്ചു. അണക്കെട്ടിൽനിന്നുള്ള ചോർച്ച വെള്ളത്തിന്റെ അളവ് മിനിറ്റിൽ 32.250 ലിറ്ററാണ്. നിലവിലെ 122.40 അടി ജലനിരപ്പിൽ ഈ ചോർച്ചയുടെ അളവ് തൃപ്തികരമാണെന്നും റിപ്പോർട്ട് മേൽനോട്ടസമിതിക്ക് സമർപ്പിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.
Published: 16 Nov 2026, 01:05 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented