ചെറുതോണി : കേരള സംസ്ഥാന ശിശുക്ഷേമസമിതി 75 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ 75 ചാച്ചാജിമാരെ അണിനിരത്തി ശിശുദിനാഘോഷം സംഘടിപ്പിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ ശിശുക്ഷേമ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ ചെറുതോണിയിൽ നടന്ന ആഘോഷ പരിപാടികൾ കുട്ടികളുടെ പങ്കാളിത്തംകൊണ്ട് ശ്രദ്ധേയമായി.
ചെറുതോണി ബസ് സ്റ്റാൻഡ് പരിസരത്ത് ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട് പതാക ഉയർത്തി. തുടർന്ന് നടന്ന ശിശുദിനറാലി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീലാ സ്റ്റീഫൻ ഫ്ലാഗ് ഓഫ് ചെയ്തു.
റാലിയിൽ ഇടുക്കി ന്യൂമാൻ എൽ.പി. സ്കൂളിന് ഒന്നാം സ്ഥാനം ലഭിച്ചു. രണ്ടാം സ്ഥാനം മണിപ്പാറ സെയ്ന്റ് മേരിസ് സ്കൂളിനും മൂന്നാം സ്ഥാനം വഞ്ചിക്കവല സെയ്ന്റ് മേരിസ് സ്കൂളിനും ലഭിച്ചു. സമാപനസമ്മേളനം കുട്ടികളുടെ പ്രധാനമന്ത്രി അലിവിയ ഷിബു ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ക്രിസ്റ്റീന ജിൻസ് അധ്യക്ഷത വഹിച്ചു.
വാഴത്തോപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ് ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്തു. വർണ്ണോത്സവം വിജയികൾക്കുള്ള സമ്മാനദാനം ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് അംഗം ബിജു നിള നിർവഹിച്ചു.
Published: 15 Nov 2026, 12:49 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented