ഹരിപ്പാട് : സന്നദ്ധ സേവനസംഘടനയായ സുകൃതം ഹരിപ്പാടിന്റെ പള്ളിപ്പാട് മണ്ഡലം കമ്മിറ്റി സൂപ്പർ സ്‌പെഷ്യാലിറ്റി വൈദ്യപരിശോധനാ ക്യാമ്പ് നടത്തി. നെഹ്റു അനുസ്മരണം, ലോക പ്രമേഹ ദിനാചരണം എന്നിവ അനുബന്ധമായി നടന്നു.

To advertise here,

ജനറൽ മെഡിസിൻ, അസ്ഥിരോഗവിഭാഗം, ഇ.എൻ.ടി, ത്വഗ്രോഗവിഭാഗം, കമ്യൂണിറ്റി മെഡിസിൻ, ശിശുരോഗ വിഭാഗം, കേൾവിശക്തി പരിശോധന, രക്തഗ്രൂപ്പ് നിർണയം തുടങ്ങിയ വിഭാഗങ്ങളിലായി ആയിരത്തഞ്ഞൂറിധികം ആളുകൾ ചികിത്സ തേടി.

സുകൃതം ഹരിപ്പാട് ചെയർമാൻ മുഞ്ഞിനാട്ട് രാമചന്ദ്രൻ ഉദ്ഘാടാടനം ചെയ്തു. സ്വാഗതസംഘം ചെയർമാനും പള്ളിപ്പാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ കീച്ചേരിൽ ശ്രീകുമാർ ആധ്യക്ഷനായി. ബിലീവേഴ്സ് ചർച്ച് മെഡി. കോളേജ് അസിസ്റ്റന്റ് ഡയറക്ടർ പ്രൊഫ. ഡോ. സംഗീതം ജിതിൻ, മാനേജർ അവിറ ചാക്കോ എന്നിവർ ക്യാമ്പ് വിശദീകരണം നടത്തി.

 

സുകൃതം ഹരിപ്പാട് സെക്രട്ടറി എം.ബി. സജി നെഹ്റു അനുസ്മരണം നടത്തി. കടുകോയിക്കൽ ബാബു ശാമുവലിനെ ആദരിച്ചു. ചീഫ് കോഡിനേറ്റർ കെ.എം. രാജു, സാജൻ പനയറ, അശ്വതി ഹരികുമാർ, വി.സി. കുര്യൻ, ഫാ. ജേക്കബ് തോമസ്, സോണി കൈമവീട്ടിൽ, മിനി കൃഷ്ണകുമാർ, മണി പ്രഭാകരൻ, ബി. ചന്ദ്രൻ, നാസറുദീൻ, കൃഷ്ണകുമാർ, രാധൻ നടുവട്ടം എന്നിവർ പ്രസംഗിച്ചു.