തൊടുപുഴ : തിരക്കേറിയ മാർക്കറ്റ് റോഡിൽ വലിയ വാഹനങ്ങൾ പാർക്കുചെയ്ത് സാധനങ്ങൾ ഇറക്കുന്ന നടപടി ഒഴിവാക്കണമെന്നാവശ്യപ്പെട്ട് നഗരവാസികൾ രംഗത്ത്.
തൊടുപുഴ ഉടുമ്പന്നൂർ മാർക്കറ്റ് റോഡിലാണ് വലിയ ലോറികളിൽ എത്തുന്ന ഭക്ഷ്യസാധനങ്ങളും മറ്റും റോഡരികിൽ തന്നെ നിർത്തിയിട്ട് ഇറക്കുന്നത് പതിവായിരിക്കുന്നത്.
വീതികുറഞ്ഞ ഈ റോഡിലൂടെ കെ.എസ്.ആർ.ടി.സി. ബസുകൾ ഉൾപ്പെടെ നിരവധി വാഹനങ്ങളാണ് ദിവസവും സർവീസ് നടത്തുന്നത്. ഇതിനിടയിൽ വലിയ ലോറികൾ റോഡരികിൽ നിർത്തി സാധനങ്ങൾ ഇറക്കുന്നത് മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കിനും യാത്രാദുരിതത്തിനുമാണ് കാരണമാകുന്നത്.
പതിറ്റാണ്ടുകൾക്കുമുമ്പ് വാഹനങ്ങളുടെ എണ്ണം കുറവായിരുന്ന കാലത്താണ് ഇവിടെ മൊത്തവ്യാപാര സ്ഥാപനങ്ങൾ ആരംഭിച്ചത്.
അന്ന് കെട്ടിടങ്ങൾ റോഡിനോട് ചേർന്ന് നിർമിച്ചത് ലോറികളിൽനിന്ന് റോഡിൽ കിടന്ന് സാധനങ്ങൾ ഇറക്കാനുള്ള സൗകര്യം മുൻനിർത്തിയായിരുന്നു. എന്നാൽ, ഇന്ന് നഗരം വലുതാവുകയും വാഹനങ്ങളുടെ എണ്ണത്തിൽ വൻ വർധനയുണ്ടാകുകയും ചെയ്തിട്ടും പഴയരീതി മാറ്റാൻ അധികാരികളോ വ്യാപാരികളോ തയ്യാറാകാത്തതാണ് പ്രതിസന്ധിയുണ്ടാക്കുന്നത്.
ഇക്കാര്യത്തിൽ പുനഃപരിശോധന നടത്തേണ്ട കാലം അതിക്രമിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് കാര്യമായ ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് നാട്ടുകാർ പരാതിപ്പെടുന്നു.
മൊത്തവ്യാപാരസ്ഥാപനങ്ങളുടെ സംഭരണകേന്ദ്രങ്ങൾ വാഹന പാർക്കിങ്ങിന് മതിയായ സൗകര്യമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് വ്യാപാരികളും ആലോചിക്കണം.
നഗരസഭയും വ്യാപാരികളും സംയുക്തമായി ചർച്ചനടത്തി ഇക്കാര്യത്തിൽ പ്രായോഗികമായ പരിഹാരം കണ്ടെത്തണമെന്നാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ശക്തമായ ആവശ്യം. റോഡരികിലെ ലോറി പാർക്കിങ്ങും കയറ്റിറക്കും ഒഴിവാക്കാൻ കർശന സമയപരിധി നിശ്ചയിച്ച് നടപടി സ്വീകരിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.
Published: 16 Nov 2026, 01:04 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented