കുഞ്ചിത്തണ്ണി : സ്കൂൾ വിദ്യാർഥികളിൽ കൃഷിയോടുള്ള ആഭിമുഖ്യം വളർത്തുന്നതിനായി വിദ്യാഭ്യാസവകുപ്പും കൃഷിവകുപ്പും സംയുക്തമായി നടത്തുന്ന കതിർ ക്ലബിന്റെ ഉദ്ഘാടനംനടന്നു.

To advertise here,

ബൈസൺവാലി പഞ്ചായത്തിലെ പൊട്ടൻകാട് ഇരുപതേക്കർ സെർവ്വിന്ത്യ എൽ.പി.സ്കൂളിൽ കതിർക്ലബിന്റെ ഉദ്ഘാടനം ബൈസൺവാലി പഞ്ചായത്ത് പ്രസിഡന്റ് ശാലുമോൾ സാബു നിർവഹിച്ചു.

വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിന്ദുസനൽ, പഞ്ചായത്ത് അംഗങ്ങളായ ബിന്ദു മനോഹരൻ,

ബിൻസി ആൽബി, സ്കൂൾ പ്രഥമാധ്യാപിക കെ.ആർ. സജിമോൾ, കൃഷി ഓഫീസർ സ്മിത എസ്.കുമാർ എന്നിവർ പ്രസംഗിച്ചു.

സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട 500 സ്കൂളുകളിലാണ് കതിർ ക്ലബ് പദ്ധതി നടപ്പാക്കുന്നത്. അഞ്ചു സെന്റ്‌ സ്ഥലത്ത് പച്ചക്കറി കൃഷികളാണ് ആദ്യഘട്ടമായി ചെയ്യുന്നത്.