കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേയിൽ കാഴ്ചമറച്ച് കാട് വളർന്നു
ഉപ്പുതറ : കാഴ്ചമറച്ച് മുൾച്ചെടികൾ കാടായിവളർന്നു. അതിൽ സൂചനാ ബോർഡുകൾ മറഞ്ഞു. കുട്ടിക്കാനം-പുളിയൻമല മലയോര ഹൈവേയിൽ (എസ്.എച്ച്-59) അപകടങ്ങൾ പതിവാകുന്നു. ശബരിമല സീസൺ തുടങ്ങാൻ ഇനി ഏതാനും ദിവസങ്ങൾ മത്രമേയുള്ളു. അതിന് മുമ്പെങ്കിലും കാട് വെട്ടണം.
അനാസ്ഥയുടെ അപകടം
മൂന്നു മാസത്തിനിടെ ഒട്ടേറെ അപകടങ്ങളാണ് പാതയിലുണ്ടായത്. രണ്ട് പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. സംരക്ഷണവേലി ഇല്ലാത്ത സ്ഥലങ്ങളിലാണ് കൂടുതൽ അപകടങ്ങളും ഉണ്ടായത്.
ഇത്രയൊക്കെ പ്രശ്നമുണ്ടായിട്ടും കാഴ്ചയും സൂചനാബോർഡുകളും മറച്ച് വളർന്ന കാട് വെട്ടാനോ സംരക്ഷണവേലി നിർമിക്കാനോ അധികൃതർ തയ്യാറാകുന്നില്ല. പാർത്തീനിയം, ആനത്തൊട്ടാവാടി തുടങ്ങിയ വിഷച്ചെടികൾ പാതയിലേക്ക് വളർന്നുനിൽക്കുകയാണ്.
ജൽ ജീവൻ മിഷന്റെ ഇരുമ്പ് പൈപ്പുകൾ, കെ.എസ്.ഇ.ബി.യുടെ വൈദ്യുതത്തൂണുകൾ, കേബിൾ ചുറ്റിവന്ന പലകച്ചുരുളുകൾ തുടങ്ങിയവയും ഓരത്ത് കൂട്ടിയിട്ടിട്ടുണ്ട്. ഇതുകൂടാതെ ഉപേക്ഷിക്കപ്പെട്ട വാഹനങ്ങളും അനധികൃത മാടക്കടകളും
ഇവയെല്ലാം വലിയ ഗതാഗതതടസ്സം സൃഷ്ടിക്കുന്നുണ്ട്. കെ.എസ്.ആർ.ടി.സി. അടക്കം 250-ൽ അധികം ബസുകൾ സർവീസ് നടത്തുന്ന തിരക്കേറിയ പാതയാണിത്. കൂടാതെ വിനോദസഞ്ചാരികളുടെ നൂറുകണക്കിന് വാഹനങ്ങളും ഇതുവഴി എത്തുന്നുണ്ട്.
ഏതാനും ദിവസത്തിനുള്ളിൽ ശബരിമല തീർഥാടകരുടെ തിരക്കും ഉണ്ടാകും. ആന്ധ്ര, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിൽനിന്നുള്ള തീർഥാടകർ ഇതുവഴിയാകും കടന്നുപോകുന്നത്. തടസ്സങ്ങൾ നീക്കാനും, കാട് വെട്ടാനും അപകടസാധ്യതയുള്ള സ്ഥലങ്ങളിൽ സംരക്ഷണവേലി നിർമിക്കാനും അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ കൂടുതൽ അപകടം ഉണ്ടാകും.
Published: 20 Oct 2026, 02:12 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented