കുമളി : പഞ്ചായത്തിൽ 2026-27 വർഷത്തെ ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വികസന സെമിനാർ സംഘടിപ്പിച്ചു. അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്‌ ബിന്ദു സന്തോഷ് പണിക്കർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എം.എം. വർഗീസ് അധ്യക്ഷത വഹിച്ചു. ടൂറിസത്തിനും കാർഷിക മേഖലയ്ക്കും മുൻഗണന നൽകുന്ന വികസനരേഖയാണ് സെമിനാറിൽ അവതരിപ്പിച്ചത്.ഏലം, കാപ്പി തുടങ്ങിയ തോട്ടവിളകളുടെ സംരക്ഷണത്തിനും വിപണനത്തിനും പ്രത്യേക പദ്ധതികൾ വിഭാവനം ചെയ്തു. ആധുനിക രീതിയിലുള്ള ശൗചലയവും വിശ്രമ കേന്ദ്രവും നിർമിക്കുന്നതിന് പദ്ധതിയുണ്ട്. ഒട്ടകത്തലമേട്, ചെങ്കര, മിറാക്കിൾ മൗണ്ട് എന്നീ ടൂറിസം ഡെസ്റ്റിനേഷനുകളിൽ പുതിയ ടൂറിസം പദ്ധതി ആവിഷ്കരിച്ച് നടപ്പാക്കും. വനിതകൾക്കായി ഷീ ലോഡ്ജ്, ഫുഡ് സ്ട്രീറ്റ്, വാക്കിങ് സ്ട്രീറ്റ് തുടങ്ങിയ പദ്ധതികൾ നടപ്പാക്കും.

To advertise here,

കുമളിയുടെ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി അഗ്രി ടൂറിസം (കാർഷിക ടൂറിസം), ഇക്കോ ടൂറിസം പദ്ധതികൾക്ക് ഊന്നൽ നൽകുന്നിനൊപ്പം ഹോംസ്റ്റേകൾ, ഫാം ടൂറിസം എന്നിവയിലൂടെ പ്രാദേശിക സാമ്പത്തിക വളർച്ച കൈവരിക്കുകയാണ് സെമിനാറിലൂടെ ലക്ഷ്യംെവച്ചത്. സെമിനാറിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, വിവിധ മേഖലകളിലെ വിദഗ്ധർ എന്നിവർ പങ്കെടുത്തു.